കഥകൾ
ഓർമ്മയായി തീരുന്ന ബാല്യങ്ങൾ
ഒടുവിലായി ഒരു മുത്തം അവൾക്കവർ നൽകിയിരിക്കുമോ?.ബാറിൽ ഇരുന്നു ടീവിയിലെ വാർത്ത കണ്ടുകൊണ്ടിരന്നപ്പോൾ മനസ്സിലൂടെ കടന്നുപോയൊരു ചിന്തയിൽ ഉടക്കി ഞാനിരുന്നു.
തന്റെ കുഞ്ഞിനെ ഒരമ്മ പുഴയിൽ എറിഞ്ഞുക്കൊന്നിരിക്കുന്നു!
മുന്നിലുള്ള ഡബിൾ ലാർജ് ബാകാർഡി ലെമൺ ഫ്ളേവർ വോഡ്കയിലേക്ക് കുറച്ചു സ്പറൈറ്റ് ഒഴിച്ച് ഒരു സിപ് എടുത്തു.
കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി കേരളം ഒരു കൊച്ചു കുഞ്ഞിന്റെ പുറകെ ആയിരുന്നു.
'നാല് വയസ്സ് പ്രായമുള്ള കുഞ്ഞിനെ കാണ്മാനില്ല!.കുഞ്ഞിനെ അവസാനം കണ്ടത് അമ്മയുടെയോപ്പമാണെന്ന്
സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തം'.
ഈ വാർത്ത ടീവിയിൽ വന്നതിനു പിന്നാലെ പ്രായബേധമന്യേ ഒട്ടുമിക്ക ആളുകളും തങ്ങളുടെ പല സോഷ്യൽ മീഡിയ അക്കൗണ്ടകളിലൂടെ ആ കുഞ്ഞിന്റെ ഫോട്ടോ ഷെയർ ചെയ്തു കാത്തിരിക്കുകയായിരുന്നു, പക്ഷെ പ്രതീക്ഷകളും വിഫലമാക്കി കൊണ്ടാണ് ഇപ്പോൾ ആ വാർത്ത വന്നിരിക്കുന്നു.
"ആ പ്രതീക്ഷകൾ അസ്തമിച്ചു, ആ കുഞ്ഞു മാലാഖ നമ്മളെ വിട്ടുപോയി-
രിക്കുന്നു.സ്വന്തം അമ്മ തന്നെ അവളുടെ ജീവനെടുത്തിരിക്കുന്നു".
ഉള്ളിൽ വല്ലാത്തൊരു ശൂന്യത എനിക്കനുഭവപ്പെട്ടു.ഗ്ലാസിൽ ബാക്കി-
യുള്ള മദ്യം ഒറ്റവലിക്കു കുടിച്ചു പയ്യെ കസേരയിലേക്ക് ചാരിയിരുന്നു.പത്തു വർഷങ്ങൾക്കു മുൻപ് ഞാൻ, കടന്നുപോയൊരു സാഹചര്യമാണ് എന്റെ മനസ്സിലേക്ക് അപ്പോൾ വന്നു ചേർന്നതു.
അന്ന് രാത്രി എട്ടു മണിയോടടുത്തു ആയിട്ടുണ്ടാവും സ്ഥിരം ജോഗിങ് ചെയ്യുന്ന വഴിയിൽ നിന്നൊരല്പം മാറി പുഴയുടെ ആരുകിലൂടെ പോകുന്ന ഒരു ചെറിയ വഴിയിലൂടെയാണ്, അന്ന് ഞാൻ തിരികെ വീട്ടിലേക്കു പോയത്.
കുറച്ചു ദൂരം ചെന്നപ്പോളാണ് പുഴയരികിലെ കാടുപിടിച്ചിടത്ത് എന്തൊക്കെയോ ശബ്ദം ഞാൻ കേൾക്കുന്നത്.
ഇരുട്ട് മൂടിയ പാതയായത് കൊണ്ടു മൊബൈലിന്റെ ഫ്ലാഷ്ലൈറ്റ് ഓണാക്കി കൊണ്ടാണ് ഞാനാവഴിയിലേക്ക് കയറിയത് തന്നെ, സ്ഥിരം പോകാത്ത വഴിയായത് കൊണ്ടും, ഇഴജന്തുക്കളോ, പട്ടിക്കളൊ മറ്റോ ഉണ്ടോയെന്നു അറിയാത്തതു കൊണ്ടും, അതും പോരാഞ്ഞിട്ട് സാമൂഹികവിരുദ്ധരായ ആരെങ്കിലും ഇരുട്ടത്ത് മറഞ്ഞു നിന്നു ഉപദ്രവിക്കുമോ തുടങ്ങിയ ഭയങ്ങ-
ളെല്ലാം ഉള്ളിപ്പേറി ആയിരുന്നു ഞാൻ മുന്നിലേക്ക് പോയിക്കൊണ്ടിരുന്നത്.
ശബ്ദം കേട്ട് ഞാൻ പെട്ടെന്ന് നിന്നു. ഫ്ലാഷ്ലൈറ്റിന്റെ വെളിച്ചത്തിൽ മുന്നിലെ പാതയുടെ അടുത്ത-
പ്രദേശങ്ങൾ വ്യക്തമായി കാണാകു-
മെങ്കിലും, ഒത്തിരി ദൂരത്തേക്ക് ആ വെളിച്ചം കിട്ടിയിരുന്നില്ല.ശബ്ദം കേട്ട ഭാഗത്തേക്ക് ആ വെളിച്ചത്തിന്റെ സഹായത്തോടെ ചെന്നു.കാടുപിടിച്ചു കിടക്കുന്ന ആ പ്രദേശത്ത് ഒരു ചതുപ്പ് പോലെയാണെന്ന് മനസ്സിലായത് മുന്നിലേക്ക് വച്ച കാൽ താഴ്ന്നു-
പ്പോയപ്പോൾ ആണ്, മനസ്സാന്നിധ്യം ഒന്ന് കൊണ്ടു മാത്രമാണ് അവിടെ വീഴാതെ രക്ഷപെട്ടത്.
നീന്തൽ തീരെ വശമില്ലാത്ത ആളാണ് ഞാൻ, അല്ല ഉണ്ടെങ്കിലും ചതുപ്പിൽ അത് ഗുണമായിക്കൊള്ളണമെന്നില്ല, പക്ഷെ നീന്തൽ അറിയാത്തത് ഒരു കുറവ് തന്നെ ആണ്. പൂണ്ടു പോയ കാലിൽ പറ്റിപ്പിടിച്ച ചെളിയെല്ലാം തൊട്ടപ്പുറത്തു നിൽക്കുന്ന ചെടികളുടെ ഇലയിലൊക്കെ തേച്ചു കാലു വൃത്തിയാക്കുമ്പോളാണ് ഒരു കുഞ്ഞിന്റെ കരച്ചിൽ ഞാൻ കേൾക്കുന്നത്.ഒരു മിന്നൽപ്പിണരായിരുന്നു നെഞ്ചിൽകൂടി പാഞ്ഞുപോയത്, നേരെ ശബ്ദം കേട്ടഭാഗത്തേക്കു ചെന്നു. ഫ്ലാഷ്ലൈറ്റ് ഉയരത്തിൽ പിടിച്ചു നോക്കി, പക്ഷെ ഒന്നും വ്യക്തമാകുന്നില്ല.
പുഴ നല്ല ശക്തിയായി ഒഴുകുന്നത് മാത്രം കാണാം.ഞാൻ കുറച്ചു കൂടി
മുന്നിലേക്ക് നടന്നു.ആ ഭാഗത്തെ ചെടികൾക്കെല്ലാം ഒരാൾ പൊക്കമുണ്ട്.
ഞാൻ വീണ്ടും ഫ്ലാഷ്ലൈറ്റ് ഉയരത്തിൽ പിടിച്ചു.പുഴയിലൂടെ ഒഴുകുപോകുന്ന രണ്ടു ശരീരങ്ങൾ എനിക്ക് കാണുവാൻ സാധിച്ചു.
ഉള്ളിൽ നിന്നൊരു അലർച്ച പുറത്തേക്കു വന്നെങ്കിലും തൊണ്ടയി-
ലെവിടെയോ തട്ടി അതൊരു ചുമയായി മാറിപ്പോയിരുന്നു. ആ ചുമ പിന്നീട് വലുതായി എന്റെ ശ്വാസകോശത്തെ വലിഞ്ഞു മുറുക്കി, ഞാൻ അവിടെ തളർന്നിരുന്നു.
പിറ്റേന്ന് പത്രത്തിൽ വന്ന വാർത്ത
വായിച്ചപ്പോൾ ആണ് അതൊരു ആത്മഹത്യ ആണെന്ന് അറിയാൻ സാധിച്ചത്.ആ സ്ത്രീയുടെയും കുഞ്ഞിന്റെയും ചിത്രം പത്രത്തിൽ ഉണ്ടായിരുന്നു, ഞാൻ ആ പത്രം എന്റെ മുഖത്തേക്ക് ചേർത്തു പൊതിഞ്ഞു പിടിച്ചു. ഇന്നലെ രാത്രി കണ്ട ആ രണ്ടു ശരീരങ്ങളും കെട്ടിപ്പിടിച്ചായിരുന്നു ഒഴുകിപ്പോയത്. ആ സ്ത്രീയുടെ മാറോടു ചേർന്നായിരുന്നു, ആ കുഞ്ഞു
കിടന്നിരുന്നത്, അവരതിനെ മുറുകെ പുണർന്നിരുന്നു.
പത്തു വർഷങ്ങൾക്കു മുന്നേ ഞാൻ ദൃസാക്ഷിയായ ആ സംഭവം എന്നിൽ മാനസികമായ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കി. ഒരു ഘട്ടത്തിൽ അതെന്നെ ഒരു മനോരോഗവിദഗ്ദ്ധന്റെ അടുത്തു- വരെ എത്തിക്കും എന്നവസരത്തിലാ-
യിരുന്നു ഞാൻ ജോലിക്കായി ഗൾഫിലേക്ക് പോയത്.വർഷങ്ങൾ അതെന്റെ ഓർമ്മയിൽ നിന്നും മറച്ചു നിർത്തി.
വീണ്ടും മദ്യം വേണോയെന്ന് ചോദിക്കാൻ വന്ന ബെയററോട് വേണ്ട എന്ന് കൈകൊണ്ടു ആംഗ്യം കാണിച്ചു ബില്ലെടുക്കാൻ ആവിശ്യപെട്ടു.ടീവിയിൽ അപ്പോൾ വാർത്തകൾ കൂടുതൽ വിശദമായി തുടങ്ങിയിരുന്നു.
"ഭർത്താവിനോടുള്ള ദേഷ്യം ആണ് ആ കുഞ്ഞിനെ പുഴയിൽ എറിഞ്ഞു കൊല്ലാനുള്ള കാരണം എന്ന് ആ സ്ത്രീ പോലീസിൽ കുറ്റസമ്മതം നടത്തിയിരിക്കുന്നു. എന്താണ് ബന്ധങ്ങൾക്കിടയിൽ സംഭവിച്ചു-ക്കൊണ്ടിരിക്കുന്നത്?.എത്ര കുഞ്ഞുങ്ങൾ ഇനി ഇതുപോലെ കൊല്ലപ്പെടും.ഇന്നത്തെ പ്രൈംടൈം ന്യൂസ് ചർച്ച ചെയ്യുന്നു."
"ഓർമ്മയായിത്തീരുന്ന ബാല്യങ്ങൾ"
ചാനലിന്റെ റേറ്റിങ്ങുയർത്താൻ
ന്യൂസിറിപോർട്ടർ കത്തികയറുമ്പോൾ, ബാറിലിരുന്നു മദ്യപിക്കുന്ന മറ്റുള്ളവർ ആ സ്ത്രീയെ തെറി വാക്കുകൾ കൊണ്ടു അഭിഷേകം നടത്തുമ്പോൾ, എന്റെ മനസ്സ് ആ രാത്രിയിൽ തന്നെ തറഞ്ഞുനിൽക്കുകയായിരുന്നു, പരസ്പരം പുണർന്ന്, ആ രണ്ട് ശവ ശരീരങ്ങൾ എന്റെ കണ്മുന്നിലൂടെ ഒഴുകിക്കൊണ്ടേ ഇരുന്നു.
-----------------------------------------------------------------------------------------------------------------------------
അസ്തമയം
ഓർമ്മകളുടെ ചാരവും പേറി,
ഒരു കൂട്ടം അപരിചിതരുടെ ഇടയിൽ ഒരു കാഴ്ചക്കാരനെ പോലെ അയാൾ ഇരുന്നു.തന്റെ അരികിൽ വന്ന് സംസാരിക്കുന്ന ഓരോ വ്യക്തികളെയും അയാൾ അത്ഭുതത്തോടെ നോക്കി.
അവർ തങ്ങളുടെ പേരുകൾ പറഞ്ഞു പരിചയപ്പെടുത്തുന്നതും, അയാളുമായിട്ടുള്ള അവരുടെ ബന്ധം വിശദീകരിക്കുന്നതും അയാളിൽ പ്രത്യേകിച്ചൊരു ഭാവമാറ്റവും സൃഷ്ടിച്ചില്ല.
എല്ലാറ്റിനുമൊടുവിൽ, അവരെയാരെയും അറിയില്ലെന്ന് ചെറിയൊരു തലയാട്ടലിൽ മാത്രമൊതുക്കി, അവർക്കെല്ലാം ചിരി സമ്മാനിച്ചുകൊണ്ട് അയാൾ തന്റെ ചുറ്റുമുള്ള കാഴ്ചകളിൽ കണ്ണോടിച്ചുകൊണ്ടേയിരുന്നു.
മകനായും, ഭർത്താവായും, അച്ഛനായും, മുത്തച്ഛനായും, സഹോദരനായും, സുഹൃത്തായും — പല വേഷങ്ങളിൽ സ്നേഹത്തിന്റെ കരുതലിൽ തങ്ങളെ ചേർത്തുപിടിച്ച ആ മനുഷ്യന്റുള്ളിൽ, ഓർമ്മയുടെ ഒരു ചെറുനാമ്പുപോലും അവശേഷിക്കുന്നില്ല എന്ന സത്യം പൂർണ്ണമായും അവരെല്ലാരും ഉൾക്കൊള്ളാൻ ശ്രമിച്ചു.
അതിനൊരടിവരയെന്നോണം, ഇന്നലെ വരെ അയാളുടെ ചുണ്ടുകൾ മന്ത്രിച്ചിരുന്ന ഒരേയൊരു പേരും, ഇന്നാ ചുണ്ടുകളിൽ നിന്ന് അപ്രത്യക്ഷമായത് അവർ എല്ലാവരും ശ്രദ്ധിച്ചു.
ജയന്റെ ഓർമ്മകൾ മാഞ്ഞുതുടങ്ങിയിട്ട് വർഷം നാലാകുന്നു.
ആദ്യമൊക്കെ ചില സ്ഥലങ്ങളും ചില ആളുകളുടെ പേരുകളുമാണ് മറവിയിൽ ആഴ്ന്നുപോയത്.
വ്യക്തിപരമായി അയാൾക്ക് ഏറെ അടുപ്പമുള്ള കാര്യങ്ങൾ എല്ലാം തന്നെ അയാളുടെ ഓർമ്മമണ്ഡലത്തിൽ സുരക്ഷിതമായി വലയം ചെയ്തുകൊണ്ടേയിരുന്നു.
ഒരു വർഷത്തിന് മുന്നെയായിരുന്നു അതിലൊരു വിള്ളൽ വീണത്. അയാൾ തന്റെ കൊച്ചുമകളുടെ പേര് മറന്നുപോയി. ആ ദിവസം അതൊരു തമാശമാത്രമായി ഒതുങ്ങി — എല്ലാവരും അയാളെ കളിയാക്കി.
പക്ഷേ, പിന്നീട് മാസങ്ങൾ കഴിയുംതോറും, പല പേരുകളും ഓർമ്മയുടെ ഗുരുത്വാകർഷണവലയത്തിൽ നിന്നും പുറംതള്ളപ്പെടുന്നത് കൂടെയുള്ളവർ മനസ്സിലാക്കിത്തുടങ്ങി.
ഒടുവിൽ, ഒരു ന്യൂറോഫിസിഷ്യനിലേക്കാണ് കാര്യങ്ങൾ ചെന്നെത്തിയത്.
അയാളെ ബാധിച്ചിരിക്കുന്നത് മറവിരോഗമാണെന്ന്, അയാളിൽ നടത്തിയ ചില ടെസ്റ്റുകളുടെ സഹായത്തോടെ ഡോക്ടർ കണ്ടെത്തി.
മൂന്നു സ്റ്റേജുകളിലൂടെ വികസിക്കുന്ന ആ രോഗത്തെ, പക്ഷെ തിരിച്ചറിഞ്ഞത് അവസാനത്തെ സ്റ്റേജിലായിരുന്നു. അല്ല, തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടത്തിയത് എന്ന് പറയുന്നതാവും കൂടുതൽ ശരി.
കഴിഞ്ഞ നാല് വർഷങ്ങളിൽ, അയാളുടെ ഓർമ്മയിൽ വന്ന മാറ്റങ്ങൾ അയാളെ സ്നേഹിക്കുന്ന ഓരോരുത്തരും ഓർത്തെടുത്തു.
സപ്തതിയോടടുത്തു കൊണ്ടിരിക്കുന്ന അയാളുടെ മറവികളെ, പക്ഷെ ഈയൊരുവർഷത്തിനു മുമ്പുള്ള മൂന്നു വർഷങ്ങളിൽ ആരും തന്നെ കാര്യമായി ഗൗനിച്ചിരുന്നില്ല.
അയാളും അതിനെ കാര്യമാക്കിയില്ല.
പ്രായം കൂടുമ്പോഴുള്ള സാധാരണ ഓർമ്മക്കുറവായിരിക്കും എന്ന വിശ്വാസത്തിൽ എല്ലാവരും അതിനെ നിസ്സാരവൽക്കരിച്ചു.
മറന്നുപോകുന്ന ഓരോ പേരുകളും മുഖങ്ങളും, പിന്നീടൊരിക്കലും തിരിച്ചുവരാനാകാത്ത വിധത്തിൽ മറവിയുടെ തീജ്വാലകൾ വിഴുങ്ങിയിരിക്കുന്നു എന്ന സത്യം, അവരെല്ലാവരും മനസ്സിലാക്കിയപ്പോഴേക്കും സമയം ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞിരുന്നു.
എല്ലാ ഓർമ്മകളും നശിച്ച് അസ്തമയത്തിലേക്കടുത്തുന്ന സന്ധ്യയിലും, അയാളുടെ ചുണ്ടുകൾ മന്ത്രിച്ചിരുന്ന പേര്, എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു.
ഓർമ്മയുടെ ആഴങ്ങളിൽ നിന്നും പറിച്ചെറിയപ്പെട്ട പല പേരുകളുടെ കൂട്ടത്തിൽ പെട്ടുപോകാതെ, മനസ്സിന്റെ ഏതോ അറയിൽ ഭദ്രമായി ഇരുന്നുക്കൊണ്ടതു
അയാളുടെ ചുണ്ടുകളെ ചലിപ്പിച്ചു കൊണ്ടേയിരുന്നു.
"ദേവ... ദേവ... ദേവ..."
ഇതുവരെ ആരും കണ്ടിട്ടില്ലാത്ത, അയാളുടെ വാക്കുകളിലൂടെ മാത്രം അറിഞ്ഞിരുന്ന
ചെറുപ്രായത്തിൽതന്നെ അയാളെ വിട്ടുപിരിഞ്ഞുപോയ അയാളുടെ അനിയനായിരുന്നു അത്.
മാസങ്ങൾ മാത്രമായിരുന്നു അവരൊരുമിച്ചുണ്ടായിരുന്നത്, അതുതന്നെയായിരുന്നു എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നതും.
ഒടുവിൽ,അസ്തമയത്തെവരിക്കാ-
നെന്നോണം, ആ പേരും അയാളുടെ ഓർമ്മയിൽ നിന്നും മറവിയുടെ തീജ്വാലകൾ, കവർന്നെടുത്തിരുന്നു.
-----------------------------------------------------------------------------------------------------------------------------
അവസാനത്തെ ബെൽ
'സാറേ! ഇനി ഈ ഫാക്ടറി തുറക്കുല്ലേ?'
ഗ്ലാസുകൾ കഴുകി മേശയുടെ ഒരു ഭാഗത്തു കമഴ്ത്തി വച്ചു കൊണ്ടു രാജമ്മ ആണ് ആ ചോദ്യം ചോദിച്ചത്.
കടയിൽ ആ സമയത്തുണ്ടായിരുന്ന
അഞ്ചോ ആറോ ആളുകൾ, രാജമ്മയുടെ ചോദ്യം കേട്ട് ഒരാളെ തന്നെ ഉറ്റുനോക്കി.കയ്യിലുള്ള ഗ്ലാസിൽ ഒരു ഒന്ന് രണ്ടു വട്ടം ഊതി ഒരു കവിൾ ചായ കുടിച്ചിട്ട് അയാൾ ആ ഗ്ലാസ് തന്റെ മുന്നിലുള്ള മേശപ്പുറത്തു വച്ചു.ഷർട്ടിന്റെയും പാന്റിന്റെയും പോക്കറ്റിൽ മാറി മാറി എന്തോ പരതി കിട്ടാതെ, അയാൾ തന്റെ അടുത്തിരുന്ന ആളോട് ആംഗ്യഭാഷയിൽ ഒരു സിഗററ്റ് ആവിശ്യപെട്ടു.കടം കൊണ്ട സിഗരറ്റ് ചുണ്ടിൽ വച്ചു കത്തിച്ചു ഒരു പുകയെടുത്തു.
'ഇല്ല ഇനി തുറക്കില്ല'
തന്റെ നാസികദ്വാരത്തിലൂടെ പുക പുറത്തേക്കു വിട്ടു കൊണ്ടു അയാൾ പറഞ്ഞു.
'ഞങ്ങൾ ഇനി എന്ത് ചെയ്യും സാറേ?'
കടയിൽ ഉണ്ടായിരുന്നവരിൽ ഒരാൾ ആശങ്കയോടെ ചോദിച്ചു. അയാളുടെ ആ ആശങ്ക മറ്റുള്ളവരുടെ മുഖത്തും നിഴലിച്ചിരുന്നു.അവരിൽ എല്ലാവരിലും ആ ചോദ്യം ഉണ്ടായിരുന്നു.
കഴുകിക്കൊണ്ടിരുന്ന ജോലി അവസാ-
നിപ്പിച്ചു രാജമ്മയും അയാളുടെ മറുപടി കേൾക്കാനായി കാത്തുനിന്നു.
'എന്ത് ചെയ്യാൻ! നിങ്ങള് വേറെ ജോലിക്ക് പോണം ഒരു ജോലി പോയാൽ വേറെ എത്രെയോ ജോലി ഉണ്ട്, സർക്കാർ എത്ര എത്ര തൊഴില-
വസരങ്ങൾ ആണ് ഇവിടെ സൃഷ്ടിച്ചിരിക്കുന്നതു.ഇനിയും പല ഫാക്ടറികളും ഇവിടെവരും. ജോലി വീട്ടിലിരുന്നാൽ കിട്ടില്ല. അന്വേഷിറങ്ങണം.'
സിഗരറ്റ് ആഞ്ഞു വലിച്ചു കൊണ്ടു അയാൾ പറഞ്ഞു നിർത്തി.അവിടെ കൂടി ഇരിക്കുന്നവരുടെ ചോദ്യങ്ങളും അതിനു ഉത്തരം പറയാനുള്ള ഒരു താല്പര്യക്കുറവും അയാളുടെ മുഖത്ത് വ്യക്തമായി കാണാനാകുമായിരുന്നു.
'എന്നാലും എന്റെ സാറേ! ഇത് കുറച്ചു കടുപ്പം ആയി പോയി.ഫാക്ടറിയുടെ ആളുകൾ നിങ്ങള് പറഞ്ഞതെല്ലാം സമ്മതിച്ചതല്ലേ, എന്നിട്ടും നിങ്ങളുടെ വാശിക്കൊണ്ടല്ലേ ഇപ്പൊ ഇതെല്ലാം സംഭവിച്ചത് ?.'
അയാളുടെ താല്പര്യമില്ലാത്ത ആ മറുപടിയിൽ നീരസം തോന്നിയ രാജമ്മ അങ്ങനെ വിട്ടുകൊണ്ടക്കാൻ താല്പര്യമില്ലാതെ ആണ് ആ ചോദ്യം ചോദിച്ചത്.രാജമ്മയുടെ ആ ചോദ്യത്തിന് അയാൾ പറഞ്ഞു തുടങ്ങിയത് മേശപ്പുറത്തു ശക്തിയായി അടിച്ചു കൊണ്ടായിരുന്നു. പെട്ടന്നുള്ള അയാളുടെ ആ പ്രവർത്തി-
യിൽ എല്ലാവരും ഒന്ന് ഞെട്ടി. വലിച്ചു തീരാറായ സിഗരറ്റ് താഴെ ഇട്ടു കാലുകൊണ്ട് ചവുട്ടി കെടുത്തി അയാൾ ദേഷ്യത്തോടെ എഴുന്നേറ്റു.
അവിടെ നിന്നവർ രാജമ്മ ഉൾപ്പടെ എല്ലാവരിലും നേരിയതോതിൽ ഒരു ഭയം ഉടലെടുക്കാൻ തുടങ്ങി.
'രാജമ്മേ കാര്യങ്ങൾ വ്യക്തമായി അറിഞ്ഞിട്ടു സംസാരിക്കണം. ഫാക്ടറി- യുടെ ആളുകൾ എന്ത് സമ്മതിച്ചു എന്നാണ് നിങ്ങള് പറയുന്നത്?.'
രാജമ്മയുടെ നേർക്കുതിരിഞ്ഞു നിന്നു കൊണ്ട് ഒരൽപ്പം സ്വരമുയർത്തി ആയാൾ ചോദിച്ചു. അയാളുടെ കണ്ണുകളിൽ നോക്കവേ രാജമ്മക്ക് തന്റെ ഭയം ഇരട്ടിക്കുന്നതായി അനുഭവപ്പെട്ടു. അയാളുടെ പുറകിൽ നിൽക്കുന്നവരെ ഒന്ന് കണ്ണോടിച്ചു നോക്കി.അയാൾ എന്തെങ്കിലും ഉപദ്രവം ചെയ്താൽ ഒരു സഹായം അവരിൽ ആരുടെയെങ്കിലും അടുത്തുനിന്നും ലഭിക്കുമോ എന്നായിരുന്നു അവർ തിരഞ്ഞത്.
'പിന്നെ നിങ്ങള് വേറേം പറഞ്ഞല്ലോ.ഞങ്ങളുടെ വാശികാരണം എന്തോ സംഭവിച്ചുന്നൊ. മറ്റോ.'
രാജമ്മയുടെ അടുത്തേക്ക് പതുക്കെ അയാൾ അടിവച്ചു അടിവച്ചു നീങ്ങി-
കൊണ്ടിരുന്നു അയാൾ തന്റെ അടുത്തേക്ക് വരുന്നത് കണ്ടു രാജമ്മയും പതുക്കെ പുറകിലേക്ക് നീങ്ങുന്നുണ്ടായിരുന്നു.അവർ തന്റെ പുറകിലുള്ള ചുവരിൽ ഇടച്ചു നിന്നപ്പോളാണ് ആയാളും നിന്നത്.
'സാറെ'
ദേഷ്യത്തോടെ രാജമ്മയെത്തന്നെ നോക്കി നിൽക്കുന്ന അയാളെ, പിറകിൽ നിന്ന ആരോ ആണ് വിളിച്ചത്. രാജമ്മയിൽ നിന്നും നോട്ടം പിൻവലിച്ചു അയാൾ തിരിഞ്ഞു.
'മ്മ്മം..ഇനി നിങ്ങള്ക്ക് എന്താണ് അറിയണ്ടത്?'.
അവിടെ കൂടിനിൽക്കുന്നവരെ നോക്കി പറഞ്ഞുക്കൊണ്ട് ഒരു കസേര വലിച്ചിട്ടു അയാൾ ഇരുന്നു.സിഗരറ്റ് വേണം എന്ന് ആംഗ്യം കാണിച്ചു. കൂട്ടത്തിൽ ഒരാൾ അയാൾക്ക് സിഗരറ്റ് കൊടുത്തു.അത് ചുണ്ടിൽ വച്ചു കത്തിച്ചു ഒരു പുകയെടുത്തു തന്റെ നാസിക-
ദ്വാരത്തിലൂടെ പുറത്തേക്കു വിട്ടു.
'ഫാക്ടറിയിലെ സാറുമ്മാര് വച്ച നിർദ്ദേശങ്ങൾ ഞങ്ങളെ സംബന്ധിച്ച് ഓക്കെ ആയിരുന്നല്ലോ.പിന്നീട്
എന്താണ് സാറെ സംഭവിച്ചത്?.
ആ കൂട്ടത്തിൽ അൽപ്പം പ്രായംച്ചെന്ന ഒരാൾ ആയിരുന്നു അത് ചോദിച്ചത്.
അയാളുടെ ആ ചോദ്യം നിരാശ
കലർന്നതായിരുന്നു.വര്ഷങ്ങളായി ആ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന അയാൾ പെട്ടെന്നുള്ള അടച്ചുപൂട്ടലിൽ തീർത്തും നിരാശനായിരുന്നു.മൂന്നാല് ദിവസം മുന്നേ അയാൾ വിഷമം സഹിക്കാനാവാതെ മാനേജരുടെ
കാബിനിൽ തളർന്നു വീണിരുന്നു.
അയാളോട് വിശ്രമിക്കാൻ ഡോക്ടർ പറഞ്ഞെങ്കിലും അയാൾ അത് അവഗണിച്ചു തനിക്കു ജീവിതം തന്നെ ആ ഫാക്ടറിയിലേക്ക് വീണ്ടും വന്നു.
'താൻ ഒരുപാടങ്ങു പറഞ്ഞു കേറണ്ട കേട്ടോ!.തൊഴിലാളികളോടല്ല ഫാക്ടറി- യുടെ വക്താക്കൾ സംസാരിക്കേണ്ടത്, അതിനു ഇവിടെ തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്ന സംഘടനകളും, അതിനു നേതാക്കളും ഉണ്ട്.
അവരോടു; അവരോടു വേണം സംസാരിക്കാൻ.
അല്ലാതെ നിങ്ങള്ക്ക് ഇഷ്ടമുള്ളത് പോലെ നിങ്ങളും, അവർക്കിഷ്ടമുള്ളത് പോലെ അവരും പെരുമാറിയാൽ, നാളെ ഒരു ഒരു പ്രശനം വരുമ്പോൾ നീയൊക്കെ ഇവിടുത്തെ സംഘടനകളുടെ മേൽ കുതിരകേ-
റാൻ വരും.അവര് നോക്കീല്ല, അവര് മിണ്ടീല്ല, അവര് ചാടീല്ല, ഓടീല്ല എന്നൊക്കെ പറഞ്ഞു.'
പകുതി വലിച്ച സിഗരറ്റ് താഴേക്കു ശക്തിയിൽ വലിച്ചെറിഞ്ഞു അതിലും ശക്തിയിൽ തന്റെ കാലുകൊണ്ടത് ചവുട്ടി കെടുത്തി അയാൾ തുടർന്നു.
'പണ്ടൊരുത്തൻ ഉണ്ടായിരുന്നല്ലോ?.
നിനക്കൊക്കെ വേണ്ടി കുരക്കാൻ നടന്നിരുന്നവൻ. നീയൊക്കെ കൂടി അവസാനം അയാൾക്കിട്ട് പണികൊടുത്തു.അവനെ പിടിച്ചു നേതാവാക്കിയ ആ സംഘടനയെ അത് എത്രത്തോളം നാണംകെടുത്തി എന്നറിയാല്ലോ.അതിവിടെ നടക്കില്ല കാരണം ഇത് ജെ. കെ ആണ്.'
മേശയിൽ ശക്തിയിൽ അടിച്ചു കൊണ്ടു അയാൾ പറഞ്ഞു നിർത്തി.
തന്നെ നോക്കുന്ന ഓരോ കണ്ണുകളെയും അയാൾ സസൂക്ഷ്മമം വീക്ഷിച്ചു. കസേരയിൽ നിന്നും എഴുന്നേറ്റു രാജമ്മയോട് ഒരു ചായ ആവിശ്യപെട്ടു.
'ഞങ്ങൾ അല്ലല്ലോ സാറെ രവിസാറിനെ
ഒറ്റിയത്. നിങ്ങള്ക്ക് അയാളെ ഒഴുവാക്കണമായിരുന്നു, അത് കൊണ്ടു നിങ്ങൾ തന്നെ അല്ലെ അത് ചെയ്തത്. സംഘടനക്ക് വേണ്ടിയും തൊഴിലാളി-
കൾക്ക് വേണ്ടിയും ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട് അദ്ദേഹം.
അവസാനം മരിച്ചുക്കിടന്നപ്പോൾപ്പോ- ലും ആരും തിരിഞ്ഞു നോക്കിയില്ലോ?. അന്നൊക്കെ ഫാക്ടറി എത്ര നന്നായിട്ടാ മുന്നോട്ടുപോയിക്കോണ്ടിരുന്നത്,ഒരു വിധത്തിലുള്ള തൊഴിൽ തർക്കങ്ങളും അന്ന് ഉണ്ടായിരുന്നില്ല.'
കൂട്ടത്തിൽ നെറ്റിയിൽ മുറിഞ്ഞപ്പാ- ടുള്ള ഒരു ചെറുപ്പക്കാരനാണ് അത് പറഞ്ഞത്. അയാളുടെ മുഖത്ത് എന്തിനുംപ്പോന്ന ഒരു ഭാവം ആയിരുന്നു അപ്പോൾ.തന്റെ നേർക്കു വന്ന ചോദ്യത്തിൽ ക്ഷുഭിതനായ് ആ തൊഴിലാളി നേതാവ് പൊടുന്നനെ തിരിഞ്ഞു ആ ചെറുപ്പക്കാരനെ ചവിട്ടി വീഴ്ത്തി.
'പ്ഫാ നായെ എന്റെ നേർക്കു കുര-
ക്ക്യോടാ നീ?.നിന്റെ തന്ത ചത്തപ്പോൾ ആ ജോലി നിനക്ക് കിട്ടിയത് സംഘടന ഇടപെട്ടത് കൊണ്ടാണ് അന്ന് നിന്റെ തള്ള ഈ ജെ. കെ യോട് കെഞ്ചി പറഞ്ഞിട്ടാണ് ഞാൻ ആ ജോലി നിനക്ക് മേടിച്ചു തന്നത്. നിന്റെ ചേട്ടൻ ആ തലതിരിഞ്ഞവന് കൊടുക്കാതെ, നിന്റെ തള്ളേടെ വാക്കും കേട്ട് ആ ജോലി നിനക്കു മേടിച്ചു തന്നത് നിന്റെ കുടുംബം രക്ഷപെടട്ടെ എന്ന് കരുതിയാണ്, കാരണം നിന്റെ തന്ത സംഘടനക്കു വേണ്ടി ഒത്തിരി വിയർപ്പൊഴുക്കിട്ടുണ്ട് ആ നന്ദി ആണ് നായെ'.
താഴെ വീണു കിടക്കുന്ന ആ ചെറുപ്പ-
ക്കാരന്റെ നെഞ്ചിൽ കാലുവെച്ചു അയാൾ അത് പറയുമ്പോൾ, അയാളെ
അതിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു മറ്റുള്ളവർ.
തന്നെ പിടിച്ചിരിക്കുന്ന ഓരോരുത്ത-
രുടെയും നേർക്കു അയാൾ തന്റെ കണ്ണുപ്പായിച്ചു.തങ്ങൾ പിടിച്ചിരിക്കുന്ന ജെ.കെ. ഒരു നിസ്സാരക്കാനല്ല എന്നറിയാവുന്നത് കൊണ്ടു അവർ ആ പിടുത്തത്തിൽ ഒന്നയവുവരുത്തി.
'കയ്യെടുക്കടാ'
ആ ചെറുപ്പക്കാരന്റെ നെഞ്ചിൽ നിന്നും കാലെടുത്തു ബാക്കിയുള്ളവർക്ക് നേരെ തിരിഞ്ഞു കൊണ്ടു അയാൾ
ആക്രോശിച്ചു.അയാളുടെ ആ ശബ്ദം
അവരെ ഓരോരുത്തരെയും ഒരു കയ്യ്പ്പാടകലത്തിലേക്കു മാറ്റിയിരുന്നു. അയാൾ താഴെ കിടന്നിരുന്ന ചെറുപ്പക്കാരന്റെ കോളറിൽ പിടിച്ചു പൊക്കി ചുവരുലേക്കു ചേർത്തു നിർത്തി.
' ഇന്നിവിടെ വച്ചു നീ ചത്താൽ'.
സംസാരം ഇടയ്ക്കു വച്ചു നിർത്തി അവന്റെ കോളറിൽ നിന്നും കയ്യുകൾ പിൻവലിച്ചു അയാൾ തിരിഞ്ഞു അവിടെ ഉള്ള ഒരു ബെഞ്ചിൽച്ചെ- ന്നിരുന്നു.എല്ലാം കണ്ടു പകച്ചു നിന്ന രാജമ്മ അയാൾ നേരത്തെ ആവിശ്യപ്പെട്ട ചായ കൊണ്ടുവന്നു മേശപ്പുറത്തു വച്ചു. അവരെ ഒന്ന് തുറിച്ചു നോക്കി അയാൾ ആ ചായ രണ്ടുവട്ടം ഊതി ഒരു കവിൾ കുടിച്ചു.കയ്യിലിരുന്ന ഗ്ലാസ് മേശപ്പുറത്തു വച്ച് കയ്യുകൾ കൊണ്ടു സിഗേരറ്റന് ആംഗ്യം കാണിച്ചു. കൂട്ടത്തിൽ ഒരാൾ കൊടുക്കാൻ മുന്നോട്ടുവന്നപ്പോൾ ബാക്കിയുള്ളവർ അയാളെ തടഞ്ഞു.
'ഹഹ്ഹഹ്ഹ'
അത് കണ്ടു ഉറക്കെ ചിരിച്ചു കൊണ്ടു ജെ.കെ. തന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും പൊട്ടിക്കാത്ത ഒരു പാക്കറ്റ് സിഗററ്റ് എടുത്തു മേശപ്പുറത്തു വച്ചു.
'എന്തെ വേണോ? നേരത്തെ വലിച്ച-
തിന് പകരമായിട്ട്?'
മേശപ്പുറത്തു നിന്നും പാക്കറ്റ് എടുത്തു പൊട്ടിച്ച് അതിൽ നിന്നും ഒരു സിഗററ്റ് എടുത്തു അതിന്റെ ഫിൽറ്റർ വരുന്ന ഭാഗം പാക്കറ്റിന്റെ മുകളിൽ രണ്ടുവട്ടം
തട്ടിക്കൊണ്ടയാൾ ചോദിച്ചു. തിരിച്ചൊന്നും പ്രതികരിക്കാതെ എല്ലാവരും മിണ്ടാത്തെ നിന്നു.
'ഹഹഹ ആ പേടി വേണം. എന്നും, എപ്പോളും.'
സിഗററ്റ് ചുണ്ടിൽവച്ചു കത്തിച്ചു നാസികാദ്വാരത്തിലൂടെ പുക പുറത്തേക്കു വിട്ടുകൊണ്ട് അയാൾ പറഞ്ഞു. പിന്നീടായാൾ മേശപ്പുറത്തി-
രുന്ന ചായ എടുത്തു രണ്ടു വട്ടം ഊതി
കുടിച്ചു കൊണ്ടു തന്റെ സംസാരം തുടർന്നു.
'അപ്പൊ ഞാൻ എന്താ പറഞ്ഞു നിർത്തിയത്?. ആ നീ ചത്താൽ എനിക്കൊന്നും ഇല്ല കേട്ടോടാ നായെ. പക്ഷെ ഈ ജെ.കെ. അത് ഫാക്ടറി- യുടെ അക്കൗണ്ടിൽ ചേർക്കും എന്നിട്ടു നിനക്ക് വേണ്ടി അവരോടു ഞാൻ യുദ്ധം ചെയ്യും.. ഹഹഹ. അല്ല! ചെയ്യുന്നത് പോലെ അഭിനയിക്കും. എന്നിട്ട് ആ പേരിൽ ഞാൻ വളരും.
അങ്ങുയരത്തിൽ. കേട്ടോടാ?'.
കയ്യിലിരിക്കുന്ന ഗ്ലാസ് താഴേക്കു ശക്തിയിൽ എറിഞ്ഞുകൊണ്ടു അയാൾ ആ ചെറുപ്പക്കാരന്റെ നേർക്കുള്ള നോട്ടം രാജമ്മയിലേക്ക് തിരിച്ചു.
'നിനക്കൊകെ പൈസ തരണത് ഇതുപോലത്തെ ഊള ചായകുടി-
ക്കാനല്ല. പോയി വേറെ എടുത്തോണ്ട് വാടി'
രാജമ്മയുടെ നേരയുള്ള അയാളുടെ പെരുമാറ്റത്തിൽ നിന്നും ഇതുവരെ നടന്ന കാര്യങ്ങൾ അയാളെ ഒരു ഭ്രാന്തിന്റെ അവസ്ഥയിൽ എത്തിച്ചിരിക്കുന്നു എന്ന് അവിടെ ഉള്ള എല്ലാവരും മനസ്സിലാക്കി.ആ ദുഷ്ടൻ എന്ത് വേണമെങ്കിലും പ്രവർത്തിക്കും അതിനു അയാൾക്ക് ആളുകൾ ഉണ്ട്. ഇപ്പോൾ വിളിച്ചാലും അവർ ഓടിയെത്തും.അവരുടെ ഓരോരുത്തരുടെയും മനസ്സുകളിലൂടെ പല ചിന്തകൾ കടന്നു പോയി.രാജമ്മ രണ്ടാമതും ചായ ഉണ്ടാക്കി കൊണ്ടു വന്ന. മേശപ്പുറത്തു വച്ചു. ഇത്തവണ അവരുടെ കയ്യുകൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.
'ഹഹഹ എന്താ രാജമ്മേ ഒരു വിറയൽ ഒക്കെ?'
ആവരുടെ പേടിയും കയ്യിന്റെ ആ വിറയൽ ഒക്കെ കണ്ടു ജെ.കെ. പുച്ഛ- ഭാവത്തിൽ ചോദിച്ചു.
'സാറെ പാവമാണ്, ഇവിടെ ഫാക്ടറി- യിൽ നിന്നുള്ളവരാണ് കൂടുതലും ചായകുടിക്കാൻ വരാറ്. ഫാക്ടറി ഇല്ലെങ്കിൽ ഈ ചായക്കട എനിക്ക് പൂട്ടേണ്ടി വരും'
തന്റെ മുന്നിൽ ഇരിക്കുന്ന, ദുഷ്ടത
മനസ്സിലും പ്രവർത്തിയിലും കൊണ്ടുനടക്കുന്ന, അയാളോട് നേരത്തെ പറഞ്ഞു പോയതോർത്തു അവർ പേടിച്ചു പോയിരുന്നു.
' അതെന്തു വർത്താനമാ രാജമ്മേ?.ഫാക്ടറി എന്തായാലും പൂട്ടും. പിന്നെ നിങ്ങളുടെ മക്കളൊക്കെ നല്ല നിലയിൽ ആണല്ലോ, പിന്നെന്തിനാ ഈ ചായക്കട.അങ്ങട് അടച്ചുപൂട്ടി പോവാൻ നോക്ക് പെമ്പറന്നോരെ '.
അവർ രണ്ടാമത് കൊണ്ടു വച്ച ചായയും കുടിച്ചുനോക്കി താല്പര്യല്ലാതെ തലയൊന്നു വെട്ടിച്ചു തന്റെ കയ്യിലിരുന്ന ഗ്ലാസ് മേശപ്പുറത്തു വച്ചുക്കൊണ്ടായിരുന്നു അയാളുടെ ചോദ്യം.
'അവർക്ക് നല്ല ജീവിതം കിട്ടിയതിൽ എനിക്കൊത്തിരി സന്തോഷമുണ്ട് സാറെ, പക്ഷെ എനിക്ക് ആവുന്ന കാലത്തോളം അവരെ ആശ്രയിക്കാതെ ജീവിക്കാനാണ് ആഗ്രഹം. അതുകൊണ്ടാണ് കുറച്ചു ഇരുട്ടിയാലും ഞാൻ വൈകി കടയട- ടക്കുന്നതും രാവിലെ നേരത്തെ വന്നു തുറക്കുന്നതും'.
അവരത് പറയുമ്പോൾ ഇടക്കെപ്പൊളൊക്കയോ ശബ്ദം ഇടറു ന്നുണ്ടായിരുന്നു. അയാൾ തനിക്കെതിരെ എന്തെകിലും പ്രവർത്തിക്കുമോ എന്നാ ഭയം അവരെ തളർത്തുന്നുണ്ടായിരുന്നു.വലിച്ചു കഴിയാറായ സിഗററ്റ് താഴേക്കു ഇട്ടു ചുവുട്ടി കെടുത്തി ഗ്ലാസിൽ ബാക്കി വന്ന ചായ തറയിലേക്കു ഒഴിച്ച് കൊണ്ടു അയാൾ എഴുന്നേറ്റു.
'അത് രാജമ്മെ, നിങ്ങളുടെ കടത്തുറ-
പ്പും അടപ്പും ഒന്നും കൂടുതൽ വർണ്ണി-
ക്കേണ്ട കേട്ടല്ലോ. അതിന്റെ പല കഥ-
കളും ഇവിടെ പലരും പറഞ്ഞു നടക്കുന്നുണ്ട്'.
അതും പറഞ്ഞു തറയിൽ കർക്കിച്ചു തുപ്പി അയാൾ പുറത്തേക്കു നടക്കാൻ മുന്നോട്ടാഞ്ഞു.ഒരു തേങ്ങളോടെ തോളിൽ കിടന്ന തോർത്ത് എടുത്തു മുഖംപ്പൊത്തി രാജമ്മ തന്റെ പിറകിൽ ഉള്ള ചുവരിലേക്ക് ചാഞ്ഞു, മെല്ലെ ഊർന്നു താഴെക്കിരുന്നു. അവരെ ഒന്ന് തിരിഞ്ഞു നോക്കി കൊണ്ടു അയാൾ സംസാരം തുടർന്നു.
'അന്ന് എന്റെ കുറച്ചു സുഹൃത്തുക്കൾ നിന്റെ കടയുടെ പിന്നാംപ്പുറത്തു നിന്നു മദ്യപ്പിച്ചപ്പോൾ നീ അവരെ ഓടിച്ചു.
അവരെന്റെ ആളുകൾ ആണെന്ന് പറഞ്ഞപ്പോൾ,ആരുടെ ആളായാലും നിനക്ക് ഒരു കുഴപ്പോം ഇല്ല എന്ന് പറഞ്ഞു.അന്ന് അവര് തടഞ്ഞത് കൊണ്ടു മാത്രം നിനക്കു ഞാൻ വീണ്ടും അവസരം തന്നു.ജീവിച്ചുപൊക്കോട്ടെ എന്ന് കരുതിയപ്പോൾ'.
സംസാരം ഇടയ്ക്കു വച്ചു നിർത്തി അയാൾ അവിടെയുള്ള എല്ലാവരെയും നോക്കി. തന്റെ മടിക്കുത്തിൽ നിന്നും ഒരു പിസ്റ്റോൾ പുറത്തെടുത്തു ഓരോരുത്തരുടെയും നേർക്കു നീട്ടാൻ തുടങ്ങി.തങ്ങളുടെ നേർക്കു ചൂണ്ടുന്ന പിസ്റ്റോൾ കണ്ടു അവരോരുത്തരും ഭയന്ന് വിറച്ചു.
'വേണ്ട സാറെ ഞങ്ങള് വിഷമം കൊണ്ടു പറഞ്ഞതാണ്. ഒത്തിരി വർഷം ഈ ഫാക്ടറിക്ക് വേണ്ടി ജോലി ചെയ്തവ-
രാണ്. കുറച്ചു നാളുകളായി ഇത് പൂട്ടിപോകും എന്ന് വാർത്തു
കേട്ടുക്കേട്ട്, മനസ്സൊക്കെ തകർനിരി-
ക്ക്യാണ് സാറെ. മനസ്സിന്റെ വേദന. കൊണ്ടാണ്,ഞങ്ങളോട് ക്ഷമിക്കണം'.
കൂട്ടത്തിൽ പ്രായം ചെന്നളായിരുന്നു എല്ലാവർക്കും വേണ്ടി സംസാരിച്ചത്. അയാൾ ഒരുരുത്തരെയും രൂക്ഷമായി നോക്കി. താഴെ ഇതെല്ലാം കണ്ടു ഭയന്ന് വിറച്ചു ഇരിക്കുന്ന രാജമ്മയേയും നോക്കി പുറത്തേക്കു നടന്നു.
'ഞാൻ പറഞ്ഞത് മറക്കണ്ട. കേട്ടോടാ നായെ?.'
പുറത്തേക്കിറങ്ങുന്നതിനു തൊട്ടുമുന്നേ ചുവരിനോട് ചേർന്ന് നിൽക്കുന്ന ആ ചെറുപ്പക്കാരന്റെ തലയിൽ പിസ്റ്റോൾ വച്ചു പറഞ്ഞുകൊണ്ട് അയാൾ നടന്നകന്നു.അയാളെ പോയ ഉടനെ ആ ചെറുപ്പക്കാരൻ ചുവരിലൂടെ ഊർന്നു താഴേക്കു ഇരുന്നു.അവൻ ആകെ മരവിച്ചു പോയിരുന്നു.
രണ്ടു ദിവസം കഴിഞ്ഞു കമ്പനിയുടെ മാനേജർ അവിടുത്തെ തൊഴിലാളി- കളുമായി സംസാരിച്ചുക്കൊണ്ടി-
രിക്കുമ്പോൾ ആണ് ആ തൊഴിലാളി നേതാവ് അവർക്കിടയിലേക്ക് കടന്നു വന്നത്.
'ഇന്നല്ലേ അവസാന ദിവസം'.
കുറുക്കന്റെ കൗശലത്തോടെ അയാൾ മാനേജ്‌റോട് ചോദിച്ചു.തന്നെ നോക്കി നിൽക്കുന്ന തൊഴിലാളികളെ അയാൾ ശ്രദ്ധിച്ചേ ഇല്ല.
'അതെ, ഇന്ന് വൈകിട്ട് ആറു മണിയോട് കൂടി എല്ലാം പ്ലാന്റും ഷട്ഡോൺ ചെയ്യും'.
തന്റെ മുന്നിൽ നിൽക്കുന്ന ജെ.കെ. എന്ന വിഷസർപ്പത്തെ നോക്കി ഒരു താല്പര്യവുമില്ലാതെ പറഞ്ഞു കൊണ്ടു ആ മാനേജർ തന്റെ കൂടെ ഈ കാലമത്രയും നിന്നെ തൊഴിലാളികളുടെ നേർക്കു തിരിഞ്ഞു.മാനേജരുടെ ആ പ്രവർത്തിയിൽ അസ്വസ്ഥനായ് ജെ.കെ അയാളുടെയും തൊഴിലാളിക-
ളുടെയും ഇടയിൽ ആയി വന്നു നിന്നു.
'Mr ജെ.കെ താങ്കളുടെ കാര്യങ്ങൾ എല്ലാം നടന്നില്ലേ?. ഈ തൊഴിലാളികൾ അവരുടെ സങ്കടം എന്റെ അടുത്ത് പറയാൻവേണ്ടി കാത്തുനിൽക്കുന്ന-
വരാണ്.അവർക്കു ഞാൻ ചെയ്യേണ്ടതായിട്ടുള്ള ചില കടമകൾ എനിക്കുണ്ട്. നിങ്ങളായിട്ടത് തടസപ്പെ-
ടുത്തരുത്'.
മാനേജരുടെ വാക്കുകളെ മുഖവില-
ക്കെടുക്കാതെ അയാൾ മാനേജരുടെ അടുത്തേക്ക് കുറച്ചു കൂടി ചേർന്ന് നിന്നു.
'അവരുടെ സങ്കടം കേട്ടിട്ടു താൻ എന്ത് ചെയ്യാൻ പോണു?. പൈസ കൊടുക്കാനാ?. പറയെടോ. താൻ പൈസ കൊടുക്കുമോ?.ഹാ താനെന്താടോ മിണ്ടാത്തെ?.'
ഓരോ വാക്ക് പറയുംബോഴും തന്റെ കയ്യുകൾകൊണ്ട് അയാൾ മാനേജരുടെ നെഞ്ചിൽ അമർത്തി തള്ളികൊണ്ടിരുന്നു. ഓരോ തള്ളലിനും മാനേജർ പുറകിലേക്ക് വേച്ചു പോയിക്കൊണ്ടേ ഇരുന്നു. പെട്ടെന്നായിരുന്നു തന്റെ പുറകിലായി എന്തോ ശക്തിയിൽ അടിച്ചതായിട്ട് അയാൾക്ക് അനുഭവപ്പെട്ടത്.നിമിഷ നേരത്തിൽ അയാൾ മുന്നിലേക്ക് കമഴ്- ന്നടിച്ചു വീണിരുന്നു.പ്രതീക്ഷിക്കാതെ ഉണ്ടായ ആ പ്രഹരവും, അതിനെ തുടർന്നുണ്ടായ വീഴച്ചയും, കൂടാതെ അയാളുടെ അഭിമാനത്തിനേറ്റ
ക്ഷതവും അയാളെ ഒരു ചെകുത്താ-
നാക്കി മാറ്റി.
'ഡാ '
തറയിൽ നിന്നും അലറിക്കൊണ്ട് ചാടി എഴുന്നേറ്റു തിരിഞ്ഞ ആയാൾ കണ്ടത്. കയ്യിൽ വടികളുമായി നിൽക്കുന്ന കുറെ അധികം തൊഴിലാളികളെ ആയിരുന്നു.ദേഷ്യം കൊണ്ടു മുഖമൊക്കെ ചുവന്നു വന്ന അയാൾ വേഗം തന്റെ പിസ്റ്റോൾ എടുക്കാൻ അരയിൽ തപ്പി. കുറച്ചു മുന്നേ അത് തന്റെ കാറിൽ വച്ചിട്ട് എടുക്കാൻ മറന്നത് ഓർത്തു അയാൾ സ്വയം ശപിച്ചു.
' നീയൊക്കെ ഈ ജെ.കെ. യെ
തോട്ടല്ലേ. ഒരുത്തനും ഇനി സമാധാനത്തിൽ ജീവിക്കില്ല'.
തന്റെ പോക്കറ്റിൽ മൊബൈൽ ഫോൺ തിരഞ്ഞ അയാൾ വീണ്ടും നിരാശനായി.
'നിന്നെയൊക്കെ ഞാൻ അറിയിച്ചു തരാം ഈ ജെ.കെ. ആരാണെന്നു'
അത്രയും പറഞ്ഞു തറയിൽ ആഞ്ഞു ചവുട്ടി തിരിഞ്ഞു മാനേജരെയും ഒന്ന് രൂക്ഷമായി നോക്കി തന്റെ കാർ ലക്ഷ്യമാക്കി നടന്നു.
'എന്തിനാടാ നീ അയാളെ ചവുട്ടിയത്'.
തൊഴിലാളികളുടെ കൂട്ടത്തിൽ നെറ്റിയിൽ മുറിവുള്ള ചെറുപ്പക്കാരനെ നോക്കി ആയിരുന്നു മാനേജർ അത് ചോദിച്ചത്. പക്ഷെ മൗനമായിരുന്നു അവന്റെ ഉത്തരം.അവൻ അയാൾ പോയ വഴിയിലേക്ക് തന്നെ നോക്കി നിന്നു.
'അയാൾ ഒരു ദുഷ്ടനാണ് എന്തും ചെയ്യാൻ മടിയില്ലാത്തവൻ'.
മാനേജർ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേ തന്നെ അവൻ തന്റെ വലത്തേ കയ്യുയർത്തി അത് തടഞ്ഞു.
'അറിയാം സർ. എന്റെ അച്ഛൻ മരിച്ചത് എങ്ങനെ ആണ് സർ?.ഫാക്ടറിയിൽ വച്ചു നടന്ന അപകടത്തിൽ..അല്ലെ?'.
മാനേജ്‍രുടെ നേർക്കു തീക്ഷണമായി നോക്കികൊണ്ടായിരുന്നു അവനതു ചോദിച്ചത്.അവന്റെ ആ ചോദ്യത്തിൽ തന്നെ അവനതിനുള്ള ഉത്തരവും കണ്ടുപിടിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് അയാൾക്ക് മനസ്സിലായി.ആ മാനേജർ ഒരക്ഷരം മിണ്ടാതെ തന്നെ തല കുമ്പിട്ടു.
'മ്മ് എനിക്കെല്ലാം അറിയാം സാറെ, അവനെ ഞാൻ വെറുതെ വിടില്ല'.
ഇത്രെയും പറഞ്ഞു ആ ചെറുപ്പക്കാരൻ തിരിഞ്ഞു നടന്നുപോയി
വൈകുന്നേരം പ്ലാന്റ്റുകൾ ഷട്ഡൌൺ ചെയ്യുന്നതിനും ഒരു മണിക്കൂർ മുന്നേ ആയിരുന്നു പുറത്തു ഒരു വല്യ ബഹളം നടന്നത്.ജെ.കെ. യുടെ നേതൃത്തിൽ ഗുണ്ടകളും തൊഴിലാളികളും ആയിരുന്നു തമ്മിലടിച്ചത്.ഇങ്ങനെ ഉണ്ടാകും എന്നാ അറിയാവുന്ന മാനേജറും ഫാക്ടറി യിലെ ഉന്നതസ്ഥാനത്തിരിക്കുന്ന മറ്റു ഉദ്യോഗസ്ഥരും പോലീസിന്റെ സഹായം തേടിയിരുന്നു എന്നാൽ അവരെ തടയാനുള്ള ശക്തി ജെ.കെ യുടെ ബന്ധങ്ങൾക്ക് ഉണ്ടായിരുന്നു, പേരിനു മാത്രം കുറച്ചു പോലീസുകാർ ആ ഫാക്ടറിയിൽ കാത്തുനിന്നു.അവർ പക്ഷെ കാഴ്‌ച്ചക്കാർ മാത്രമായി ഒതുങ്ങി.ആറു മണിയോട-
ടുക്കുന്ന സമയം ആ സംഘർഷം അതിന്റെ എല്ലാ സീമകളു ലംഖിച്ചിരു-
ന്നു.തൊഴിലാളികളിൽ പലരും നിർദ്ധയം ആക്രമിക്കപ്പെട്ടു.
ഒരാളുടെ അട്ടഹാസം മാത്രം
അവിടെയെല്ലാം പ്രതിധ്വനിച്ചു.എന്നാൽ അതിന്റെ ആയുസ്സ് നിമിഷങ്ങളിൽ
മാത്രമൊതുങ്ങി.ജെ.കെ. എന്ന വിഷസർപ്പത്തിന് നേരെ പാഞ്ഞു വന്ന ഒരു ഇരുമ്പിന്റെ ഗോളം അയാളുടെ
തലത്തകർത്തുക്കൊണ്ടാണ് മണ്ണിൽ പതിച്ചത്.ഒരലർച്ചയോടെ അയാൾ മണ്ണിലേക്ക് മറിഞ്ഞുവീണു. തന്റെ കണ്ണിലേക്കു ഒലിച്ചിറങ്ങിയ ചൊരിയി-
ലൂടെ അവ്യക്തമായ എന്തൊക്കെയോ തന്റെ മുന്നിൽ തെളിയുന്നതായി അയാൾക്കാനുഭവപെട്ടു. നാസിക ദ്വാരത്തിലേക്കു തുളച്ചു കയറുന്ന ചായയുടെ മണം.
'രാജമ്മ'
അയാൾ മന്ത്രിച്ചു.തന്റെ കണ്ണിൽ വീണ ചോര മായ്ച്ചു കളയാൻ ഉയർത്തിയ കയ്യുകൾ രണ്ടും ആരോ ബലമായി പിടിച്ചു വച്ചു.
'എടി രാജമ്മേ നിനക്ക് ഈ ജെ.കെ. ആരാന്നു അറിയില്ല.
പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേ അയാളുടെ വായ ആരോ ബലമായി പൊത്തി പിടിച്ചു.
'രാജമ്മ അല്ല സാറെ'.
സംസാരത്തിൽ നിന്നും അത് ആ ചെറുപ്പക്കാരൻ ആണ് എന്ന് തിരിച്ചറിഞ്ഞ അയാൾ, കിടന്നു കുതറാൻ തുടങ്ങി. തന്റെ കാലുകളും ആരോ മുറുക്കി പിടിച്ചിരിക്കുന്നു എന്ന്. മനസ്സിലാക്കിയ അയാൾ പതിയെ- യൊന്നടങ്ങി.വായ് പൊത്തിപിടിച്ചിരുന്ന കയ്യുകൾമാറ്റിയതും അയാൾ സംസാരിക്കാൻ തുടങ്ങി.
'എടാ നിനക്ക് എന്നെ അറിഞ്ഞൂടാ ഞാൻ. ജെ.കെ ആണ്'.
അയാളുടെ വായ് വീണ്ടും ആരോ പൊത്തി പിടിച്ചു.
'സാറെ ഞാൻ രാജമ്മ ആണ്'.
തന്നെ മനപ്പൂർവം കളിപ്പിക്കുകയാ-
ണെന്നു ഇതിനോടകം അയാൾക്ക് മനസ്സിലായിരുന്നു. തനിക്കു ഇനി ഒന്നുചെയ്യാൻ കഴിയില്ല എന്ന് സത്യം തിരിച്ചറിഞ്ഞ അയാൾ സങ്കടം അഭിനയിക്കാൻ തുടങ്ങി.
'എനിക്കറിയാം ഞാൻ ഒരു ദുഷ്ടനാണ്. എല്ലാവരെയും ഞാൻ ദ്രോഹിച്ചിട്ടുണ്ട്. എന്നാൽ ഒരവസരം എനിക്ക് നൽകിയാൽ, ഞാൻ പ്രായച്ചി....'
പറഞ്ഞു മുഴുമിപ്പിക്കാനുള്ള സമയം അയാൾക്ക് ലഭിച്ചില്ല, അതിനു മുന്നേ ഒരു ഇരുമ്പ് ദണ്ഡ് അയാളുടെ തലയോട്ടിയെ രണ്ടായി പിളർത്തി-
യിരുന്നു.ഉള്ളിലേക്ക് എടുത്ത ശ്വാസം നെഞ്ചിന്റെ ഗതിയെ ഒന്നുയർത്തി ശാന്തമായി.
'ടർ.... ടർ.....ണിം'
ഫാക്ടറിയിൽ അവസാനത്തെ സയറന് മുന്നേ ഉള്ള ബെൽ നിർത്താതെ അടിച്ചുകൊണ്ടേയിരിന്നു.
-----------------------------------------------------------------------------------------------------------------------------
അവളുടെ കയ്യിലെ കത്തി
കറുത്ത പിടിയുള്ള ഒരു നീളൻ കത്തി.
വേറെയും രണ്ടുമൂന്ന് കത്തികൾ ഉണ്ടെങ്കിലും ഈ നീളൻ കത്തിക്കാണ് ഡിമാൻഡ് കൂടുതൽ.
രാവിലെ പ്രതിലിപി തീം കണ്ടു ഇൻട്രോ എഴുതിക്കൊണ്ട് ഇരിക്കുമ്പോൾ ആയിരുന്നു, "അതെ, സവാള ഒന്ന് അരിഞ്ഞു വക്കണം, ഞാൻ കുളിച്ചിട്ടു വരാം," എന്നു ഭാര്യ വന്നു പറഞ്ഞിട്ട് പോയത്. കട്ടിലിൽ സ്വസ്‌ഥമായി കിടന്നു എഴുതിക്കൊണ്ട് ഇരുന്ന എന്നോട് പണിയെടുക്കാൻ പറഞ്ഞപ്പോൾ ഒരു മടി, എന്നാലും പയ്യെ എഴുന്നേറ്റു. അടുക്കളയിലേക്ക് നടന്നു.
അടുക്കളയിൽ ചെന്നപ്പോൾ ആ കത്തിയുടെ അപ്പോൾത്തെ ഉടമസ്ഥ അനിയത്തിയാണെന്ന് മനസ്സിലായി. കട്ടിങ് ബോർഡിന്റെ അടുത്തായി ഒരു കൂട്ടം ബീൻസും. അത്യാവിശം സമയം എടുത്തു ജോലികൾ ചെയ്യുന്ന അവൾ നല്ല തഞ്ചത്തിലും താളത്തിലും ഓരോ ബീൻസും എടുത്തു അരിഞ്ഞോണ്ടിരിക്കുന്നു. ഇയർപോഡ്സ് ഒക്കെ വച്ചിട്ടുണ്ട് — എപ്പളും കാണാം ചെവിയിൽ. ചോദിച്ചാൽ,
"ഇതൊക്കെ ക്ലാസ്സാണ്, ദേ നോക്കിയേ."
യൂട്യൂബ് ചാനലിൽ ഉള്ള എന്തൊക്കെയോ ക്ലാസുകൾ കാണിച്ചു തരും.
"ആഹാ, ഓക്കെ."
കൂടുതൽ ചോദിച്ചാൽ, എന്റെ സ്കൂൾകാലഘട്ടം മുതലുള്ള വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങൾ ഞാൻ വിശദീകരിക്കേണ്ടി വരും. ഓരോന്നും കുത്തി കുത്തി ചോദിക്കാനും അതുപോലെ പറയാനും മിടുക്കിയാണ്.
അവൾ ബീൻസ് അരിയുന്നതും, അവളെയും മാറി മാറി നോക്കുന്നത് കണ്ട് അവൾ അരിയൽ നിർത്തി, കത്തി കട്ടിങ് ബോർഡിന് മുകളിൽ വച്ചു.
"എന്താ... എന്താ... എന്താ..."
എന്ന് പുരികങ്ങൾ കൊണ്ടു ഞങ്ങൾ പരസ്പരം സംസാരിച്ചു. അവളെ പറ്റിക്കാനായിട്ട് ഞാൻ വെറുതെ ചുണ്ടുകൾ അനക്കികൊണ്ടിരുന്നു.
"ടോ.. ചേട്ടാ.. അഭിനയിച്ചു കഷ്ടപെടണ്ട, ഇയർപോഡ്സ് ഓഫ് ആണ്.."
"ശേ! ഇയർപോഡ്സ് ഓഫ് ആയിരുന്നത്ര".
സാധാരണ ഇത് പോലെ അവൾ ഇയർപോഡിസോ, ഇയർ ഫോൺസോ ഒക്കെ വച്ചു നിൽക്കുമ്പോൾ ചുമ്മാ ചെന്നു ഇത് പോലെ ചുണ്ടനക്കും.
"എന്താ പറഞ്ഞെ?"
ഇയർപോഡ്സ് ചെവിയിൽ നിന്നും എടുതിട്ട് അവൾ ചോദിക്കും,
"ഒരു കാര്യം ഒരു തവണയെ ഞാൻ പറയു... പറയുമ്പോൾ കേൾക്കണം."
"ഓഹ്..." എന്നൊരു മറുപടിയും തന്നു, ചിലപ്പോൾ അവിടെ തന്നെ നിൽക്കും, അല്ലെങ്കിൽ "തനിക്കൊന്നും ഒരു പണിം ഇല്ലെടോ?" എന്ന ഭാവത്തിൽ എന്നെ ഒന്ന് നോക്കി അവിടെ നിന്നും പോകും.
എന്നാൽ ഇത്തവണ അതൊന്നും സംഭവിച്ചില്ല.
ഞാൻ പുഞ്ചിരിച്ചു, അവളും പുഞ്ചിരിച്ചു, ഞാൻ രണ്ടുപേരും മൊത്തം പത്തു പ്രാവിശ്യം പുഞ്ചിരിച്ചു.
"എന്താടോ... പുഞ്ചിരി മത്സരൊ?"
സഹിക്കെട്ടു അവൾ ചോദിച്ചു. ഒരു വട്ടം കൂടി അവസാനമായി പുഞ്ചിരിതൂകി.
"അല്ല, കത്തി..."
എന്ന് അവളുടെ കയ്യിൽ ഇരിക്കുന്ന കത്തി ചൂണ്ടി ഞാൻ പറഞ്ഞു.
"എന്തിനാ?"
"സവാള അരിയാൻ."
"ആര്... ചേട്ടനോ?"
"Yes!... നോം തന്നെ."
"മ്മം..."
പുച്ഛിച്ചു കൊണ്ടു ഒന്ന് ഇരുത്തിമൂളി. വീണ്ടും ഒരു ബീൻസ് എടുത്തു വച്ചു അരിയാൻ തുടങ്ങി.
"ഒരു പത്ത്പതിനഞ്ചണ്ണം എടുത്തു ഒരുമിച്ച് അരിയെടി..."
അരിയൽ പകുതിക്ക് നിർത്തി എന്നെ ഒന്ന് തറപ്പിച്ചു നോക്കി.
"അല്ലെങ്കിലേ, ഇത് പത്ത്പതിനഞ്ചണ്ണമൊള്ളൂ."
"ആ... അപ്പോ സുഖായില്ലേ? ഒരുമിച്ചു അരിഞ്ഞാൽ പോരെ?"
കത്തി ബോർഡിൽ കുറച്ചു ശക്തിയിൽ വച്ച് രണ്ടും പക്കിലും, ചുരുട്ടി പിടിച്ച മുഷ്ടി കുത്തി എന്നെ തറപ്പിച്ചു നോക്കി.
"നിന്റെ... കഴിഞ്ഞെങ്കിൽ ഞാൻ തുടങ്ങട്ടെ?"
നാടകീയമായ ശബ്ദത്തോടെ ഞാൻ ചോദിച്ചതും, കട്ടിങ് ബോർഡിൽ നിന്നും കത്തി എടുത്തു എന്റെ നേർക്കു നീട്ടി.
"ദേ... തന്നോടല്ലെടോ പറഞ്ഞെ, ഇപ്പൊ പറ്റൂല്ല എന്നു... വേറെ എത്ര കത്തി ഉണ്ടങ്കിലും, എല്ലാർക്കും ഇതുമതി."
"ശോ... കഷ്ടം!"
അവളെ നോക്കി തല മെല്ലെ ചലിപ്പിച്ചു കൊണ്ട് പറഞ്ഞു. അവളെ കൂടുതൽ വയലന്റ് ആക്കുക അത്രേ ഒള്ളു. എന്നാലും പെണ്ണിന്റെ കയ്യിൽ കത്തിയാണ്. മിക്കവാറും കുത്തി കഴിഞ്ഞിട്ടേ സോറി പറയുള്ളു.
"എന്നെ ഞാൻ തന്നെ കാത്തോളണേ..."
എന്നോട് ഞാൻ തന്നെ പ്രാർത്ഥിച്ചു.
"പോയെ പോയെ..."
കത്തി എന്റെ നേർക്കു പിടിച്ചു കൈകുഴ കറക്കി കൊണ്ടവൾ പറഞ്ഞു. എന്തായാലും എന്റെ പ്രാർത്ഥന ഞാൻ കേട്ടു. ഞാൻ എന്നെ കാത്തു.
"എടി, ചേച്ചി പറഞ്ഞിട്ടാണ്..."
"ആര് പറഞ്ഞാലും... എന്റെ ജോലി തീരുമ്പോൾ ഞാൻ കത്തി തരും കേട്ടല്ലോ."
ഇനി ഇവിടെ നിന്നു കറങ്ങീട്ടു കാര്യമില്ല. വായനദിനമല്ലേ? എങ്കിൽ പിന്നെ എന്തെങ്കിലും രണ്ടക്ഷരം വായിക്കാം. മൊബൈലും നോക്കി റൂമിലേക്ക് തന്നെ നടന്നു.
"താഴേ നോക്കി നടക്കടോ..."
"താഴെ തന്നെയാ നോക്കണേ... മൊബൈൽ ഫ്രന്റ് ക്യാം ഓൺ ആണ്."
അവളെ നോക്കാതെ പറഞ്ഞു കൊണ്ടു ഞാൻ നടന്നു.
"ഹോ..."
ചത്താലും തനിക്കു ആ മൊബൈൽ ഇല്ലാതെ പറ്റൂല്ലലെ എന്നൊരു ടോൺ ആയിരുന്നു അതിനു.
തൊട്ടു പുറകെ തലയിൽ എന്തോ വന്നു വീണു.
"ചീഞ്ഞ ബീൻസ്."
പിറുപിറുത്തു കൊണ്ടു തിരിഞ്ഞു നോക്കുമ്പോൾ, അവൾ ഒന്നും അറിഞ്ഞെട്ടേയില്ല എന്ന ഭാവം.
"ഇന്നാ, നീ തന്നെ വച്ചോ?"
തിരിച്ചു അവൾക്കിട്ട് തന്നെ ഒരേറും വച്ചു കൊണ്ടു മുറിയിലേക്ക് ഓടി.
"ടോ..." എന്നെ അലർച്ച കേട്ട് കട്ടിലിലേക്ക് ചാടി കിടന്നു ചിരിച്ചു.
വായനാദിനമായിട്ടു വായിച്ച കുറച്ചു പുസ്തങ്ങളെ കുറിച്ച് ഒരു സ്റ്റാറ്റസ് ഇടാം എന്നു കരുതി. വായിച്ചാലും, ഏറെ നാളൊന്നും ഓർമയിൽ നിലക്കാത്ത ആളാണ് ഞാൻ. ചില ആളുകൾ ബുക്ക്കളിലെ സംഭാഷണങ്ങൾ quote ചെയ്യുമ്പോൾ അത്ഭുതം തോന്നാറുണ്ട്.
അവർ എത്രത്തോളം ആഴത്തിൽ കഥയിലേക്കും, കഥ പാത്രങ്ങളിലേക്കും ഇറങ്ങി ചെന്നിട്ടുണ്ടാകും? വായന ചെറുപ്പം മുതൽ തന്നെ ശീലിച്ചു പോകണ്ട ഒന്നാണെന്നു എപ്പോഴും തോന്നിയിട്ടുണ്ട്.
"ആട് ജീവിതം" ആണ് ആദ്യമായയിട്ടു വായിച്ചത്.
അത് കഴിഞ്ഞു ആ ഒരു ത്രില്ലിൽ "രണ്ടാമൂഴം",
"യക്ഷി", "മഞ്ഞ്", "മയ്യഴിപുഴയുടെ തീരങ്ങളിൽ", "അർദ്ധനാരീശ്വരൻ"... പിന്നെ "ഖബർ"... വേറെയുമുണ്ട്, ഓർമ്മ വരുന്നില്ല.
അപ്പോ പറഞ്ഞു വന്നത് വായനശീലത്തെ കുറിച്ചാണ്.
കുറെ പുസ്തകങ്ങൾ വാങ്ങിക്കൂട്ടി എന്നല്ലാതെ അതിൽ മുക്കാൽഭാഗവും വായിച്ചിട്ടില്ല.
എന്നാലും ഞാൻ മേടിച്ചുകൊണ്ടേയിരിക്കും, എന്നെങ്കിലും ഒരു ദിവസം ഞാൻ ആ പുസ്തകങ്ങളിലേക്ക് എത്തുമെന്ന് എനിക്കുറപ്പുണ്ട്.
"അയ്യോ... എന്റെ സവാള!"
പുസ്തകത്തെ കുറച്ചു പറഞ്ഞപ്പോളാ, സവാളേടെ കാര്യം ഓർത്തെ.
"അതും മേടിച്ചു കൂട്ടിട്ടുണ്ടേ..."
എന്തായാലും ഇപ്പൊ അതിനെ കുറിച്ച് ഓർത്തത് നന്നായി. ഇല്ലെങ്കിൽ അടുത്ത അവതാരം ഭാര്യയുടെ ആയിരിക്കും.
"ബീൻസിന്റെ കാര്യം എന്തായെന്തോ..."
അടുക്കളയിലേക്ക് നടക്കുമ്പോൾ മനസ്സിൽ പറഞ്ഞു.
"ശ്ശെടാ... ദേ, നിൽക്കുന്നു ഒരുത്തി ബീൻസും കൊണ്ട്. ഇത് ഇതുവരെ തീർന്നില്ലേ?"
ഇത്തവണ എനിക്ക് നല്ല ദേഷ്യം വന്നു.
"ടി... ഇത് ഇന്നെങ്ങാനും തരുമോ?"
ഞാൻ അലറി.
"പക്ഷെ!"
നിങ്ങൾ കേൾക്കണം...
അവള് ഒന്ന് ഞെട്ടിയത് പോലും ഇല്ല.
"എന്തായിരിക്കും കാര്യം?", ചിന്തായിലാണ്ടു
"Yes... പിടികിട്ടി!"
"അതെ. സംഭവം എന്താന്ന് വച്ചാൽ, അവൾ ഇയർപോഡ്സ് വച്ചിട്ടുണ്ട് ".
ചില സമയങ്ങളിൽ ഇയർ പോഡ്‌സിൽ കേൾക്കുന്ന പാട്ടോ, സിനിമ സംഭാഷണങ്ങളൊ, തമാശയൊക്കെ പുറത്തു നിൽക്കുന്നവർക്ക് വരെ കേൾക്കാം.അപ്പൊ തട്ടിട്ടു പറയും ഒച്ച കുറച്ചു വക്കാൻ.
"ഉത്തരവ്", അതാവും മിക്കവാറും മറുപടി.
ഇപ്പോൾ പറഞ്ഞതും മിക്കവാറും കെട്ടിട്ടുണ്ടാവില്ല.
"എന്നാ പിന്നെ ചവുട്ടി പൊളിച്ചു മുന്നിൽ പോയി നിന്നാലോ?"
മനസ്സ് ചോദിച്ചു.
"പോവാല്ലേ?"
വീണ്ടും ചോദിച്ചു.
പോയി; നിന്നു; അവൾ എന്നെ നോക്കി.
"എന്താ?"
ഞാൻ മിണ്ടിയില്ല. അവളെ കൂടുതൽ കടുപ്പിച്ചു നോക്കിക്കൊണ്ട് നിന്നു.
"ഞാൻ കേട്ടു അലറിയത്..."
അവൾ അത് പറഞ്ഞത് കേട്ട് എന്റെ കടുപ്പം അത്യാവിശം കുറഞ്ഞു.. കുറഞ്ഞു.. ലൈറ്റ് ആയി.
"സവാള അരിയണം..."
കുറച്ചു സംഭാഷണ.. കുറച്ചധികം ആശ്വാസം.. അതാണ് നല്ലതു എന്നു തോന്നി.അതുകൊണ്ട് സ്വരം ഒന്ന് മയപെടുത്തിയാണ് ഞാൻ എന്റെ ആവിശ്യം പറഞ്ഞതും.
"മ്മം..."
ഒന്ന് മൂളി, കട്ടിങ് ബോർഡിന്റെ അപ്പുറത്ത് ഇരിക്കണ പാത്രം എടുത്തു മൂടി തുറന്നു.
"ഹായ്... സവാള അരിഞ്ഞത്!"
മനസ്സ് രഹസ്യമായി പറഞ്ഞതാണെങ്കിലും, സ്ഥലം അടുക്കള ആയതു കൊണ്ടാവും അത് അങ്ങാടിയിൽ എത്തിയില്ലെങ്കിൽ പോലും അവളുടെ ചെവിയിൽ എത്തി.
എന്നെയൊന്നു തറപ്പിച്ചു നോക്കി.
"തേങ്ക്സ്!"
ചെയ്ത് തന്ന ഉപകാരത്തിന് നന്ദി പറഞ്ഞില്ലെങ്കിൽ അത് തെറ്റല്ലേ?
എന്നാൽ, അങ്ങനെ ഒന്ന് ഞങ്ങൾക്കിടയിൽ ഇല്ല.
"വല്യ ഉപകാരം." ടേപ്പ് ചെയ്തു വച്ചിരിക്കുന്ന വാചകം.അത് ഇപ്പൊ ചെയ്തു കൊടുക്കുന്ന കാര്യത്തിനായാലും, ഇവിടുന്നു പോയി താരാണെങ്കിലും, ഞങ്ങൾ അതെ പറയു.ഒരു ടോണിൽ അതങ്ങനെ പറഞ്ഞു പോയിട്ടുണ്ടാകും.
ഇതിപ്പോ അവൾക്കും പരിചിതമില്ലാത്ത ഒരു...
"തേങ്ക്സേ!"
വല്യ വിലയൊന്നും തരാതെ മറുപടിയായി..
"മ്മം..." എന്നൊരു മൂളൽ മാത്രം.
അവൾ ബാക്കിയുള്ള ബീൻസിൽ നിന്നും ഒരെണ്ണം എടുത്തു അരിയാൻ തുടങ്ങി, ഇനി ഒരു എഴെട്ടെണ്ണം കാണും
"നിനക്ക് അത് ഒരുമിച്ചരിഞ്ഞൂടെ, ഓരോന്നും വച്ചോണ്ടിരിക്കാതെ?
ഞാൻ അരിഞ്ഞിരുന്നെങ്കിൽ, ദേ, ഈ കാണുന്ന ബീൻസ് ഇപ്പൊ തോരനായി പാത്രത്തിൽ ഇരുന്നേനെ."
"ഒരു വുഷ് സൗണ്ട് ".
തുണി ശക്തിയിൽ ചുഴറ്റുമ്പോൾ ഉണ്ടാകുന്ന ഒരു ഒച്ചയില്ലെ.. അതുതന്നെ.കൃഷ്ണമണിക്ക് അരയിഞ്ചു വ്യതാസത്തിൽ കത്തിയുടെ മുന.
"എടി... ഉണ്ണിയാർച്ചെ!"
ഞാൻ അലറി. അതുപോലെ അല്ലെ, ആ കത്തിമുന, കണ്ണിന്റെ മുന്നിൽ വന്നു നിന്നത്.
"ഹഹഹ... എപ്പോഴും തെറ്റിക്കൊള്ളണം എന്നില്ല.. കേട്ടല്ലോ..."
അവൾ പറഞ്ഞത് ആദ്യം മനസ്സിലായില്ല.
"അവൾക്കു തെറ്റി പോയതാണ്... അപ്പൊ ശരിക്കും..."
മനസ്സിൽ ഒന്നുകൂടി ആലോചിച്ച ശേഷം ആയിരുന്നു ഞാൻ ശരിക്കും ഞെട്ടിയത്.
"ടി... അപ്പൊ ശരിക്കും, കണ്ണിൽ കുത്താനായിരുന്നോ നിന്റെ പ്ലാൻ?"
"Offcourse, that was my plan!"
ഒരു കൂസലുമില്ലാതെ അവൾ അത് പറയുന്നത് കേട്ടു, ഞാൻ അറിയാതെ പറഞ്ഞു:
"സൈക്കോ!"
അത് കേട്ടു എന്നെ നോക്കി പുഞ്ചിരി തൂകി, എന്റെ കവിളിൽ തട്ടി, അവളും പറഞ്ഞു:
"വേഗം പൊയ്ക്കോ!"
-----------------------------------------------------------------------------------------------------------------------------
ചുവരിലെ ദൈവങ്ങൾ
"രൂപേഷേട്ടാ, ഈ മുറി എനിക്കൊരു അത്ഭുതമാണ്!"
പൂജാമുറിയുടെ ചുവരിൽ നിറഞ്ഞിരിക്കുന്ന ചിത്രങ്ങൾ നോക്കി സുധിയായിരുന്നു അത് പറഞ്ഞത്. സുധി എനിക്ക് സഹോദരതുല്യനാണ്. പ്രതിലിപി പോലെ തന്നെയുള്ള ഒരു ആപ്പ് ആണ് മൈബുക്ക്സ്.
കോവിഡ് സമയത്താണ് ഞാൻ അത് ആദ്യമായി ഇൻസ്റ്റാൾ ചെയ്യുന്നത്. അതിൽ നിന്ന് ലഭിച്ച കുറച്ചു സൗഹൃദങ്ങൾ, ഒരു കുടുംബം പോലെ എന്നു പറയുന്നതാണ് കൂടുതൽ അനുയോജ്യം. ഇന്നും തുടരുന്ന ബന്ധങ്ങൾ...
അങ്ങനെ ഒരു ദിവസം വീട്ടിൽ സുധിയും, കൂടെ രാഹുൽ എന്ന പേരുള്ള എന്റെ വേറൊരു സുഹൃത്തും — മൈബുക്ക്സിലെ തന്നെ ഒരു സുഹൃത്ത്, സഹോദര തുല്യൻ — കൂടി വന്നിരുന്നു. സുധി ഒരു ഏയ്ത്തിസ്റ്റ് ആണ്. അതുകൊണ്ടുതന്നെ പൂജാമുറി കണ്ടപാടേ അവൻ എന്നെ ഒന്നു നോക്കി.
"എന്താടാ?"
രണ്ടാൾക്കും ചിരി വരുന്നുണ്ടായിരിന്നു.
"ഇതിൽ എല്ലാ ദൈവങ്ങളുമുണ്ടല്ലോ, രൂപേഷേട്ടാ..."
പൂജാമുറിയുടെ പുറത്തുനിന്നും ഉള്ളിലാകെ ഒന്നു നിരീക്ഷിച്ച ശേഷം അവൻ പറഞ്ഞു.
"കുറച്ച് പേരെ കൂടി ഉൾപ്പെടുത്താമെന്നു വിചാരിക്കുന്നു."
"എന്റെ പൊന്ന് രൂപേഷേട്ടാ!"
ഞാൻ പറഞ്ഞത് കേട്ട് എന്റെ നേർക്ക് കൈകൂപ്പി, ഞങ്ങൾ മൂന്നാളും മുറിയിലേക്ക് പോയി. പിറ്റേന്ന് രാവിലെ നേരത്തെ തന്നെ പോകേണ്ടതിനാൽ "നേരത്തെ കിടന്നോളാൻ" ഞാൻ പറഞ്ഞെങ്കിലും, "കുറച്ച് നേരം കൂടി ഇരിക്കാം" എന്ന് പറഞ്ഞ് പറഞ്ഞ് കുറച്ചധികം നേരം ആയപ്പോഴായിരുന്നു മൊബൈലിൽ ഭാര്യയുടെ കാൾ.
"കിടക്കുന്നില്ലേ? അവർക്കും നേരത്തെ പോകേണ്ടതല്ലേ?"
രാത്രി അവർ വന്നപ്പോൾ, എന്റെ ഭാര്യ പ്രിയയും മകൻ പ്രത്യുഷും ഒക്കെ ആയിട്ട് കുറേ നേരം സംസാരിച്ചിരുന്നതിനു ശേഷം അവർക്കു കിടക്കാനുള്ള മുറിയിലേക്ക് പോകുമ്പോളാണ് അവൻ ആ പൂജാ- മുറി ശ്രദ്ധിക്കുന്നത്.
മുറിയിൽ കഥകളും, പാട്ടുമൊക്കെ ആയി ഇരുന്നു.കുറേ നേരമായി കാണാത്തതുകൊണ്ടായിരുന്നു അവൾ വിളിച്ചതു.
"ദേ, വരുന്നു..."
ഫോൺ കട്ട് ചെയ്ത ശേഷം എല്ലാരോടും കിടക്കാൻ പറഞ്ഞ് ഞാൻ എന്റെ മുറിയിലേക്ക് പോയി. രാവിലെ നേരത്തെ എഴുന്നേൽക്കാൻ ഞാനും അലാറം വച്ചിരുന്നു, കാരണം അവർ രണ്ടുപേരും ഒരു ദൂരയാത്ര കഴിഞ്ഞാണ് വരുന്നത്. ഇനി ക്ഷീണം കൊണ്ടെങ്ങാനും ഉറങ്ങിപ്പോയാലോ?
സുധി വരുന്നത് കൊല്ലത്തു നിന്നാണ്; രാഹുൽ പാലക്കാട് നിന്നും.സുധിക്കു പിറ്റേന്ന് കോഴിക്കോടും, രാഹുലിന് തിരിച്ചു പാലക്കാടും എത്തണം.
എന്തായാലും, എല്ലാവരും രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു. പോകാൻ നേരം, സുധി വീണ്ടും പൂജാമുറിയുടെ മുന്നിലെത്തി.അപ്പോഴാണ് അവൻ അതിന്റെ പൂർണ്ണ രൂപം കാണുന്നത്. LED ബൾബുകൾ കൊണ്ട് മിന്നിത്തിളങ്ങുന്ന പൂജാമുറി. ഇന്നലെ അവർ എത്തുമ്പോൾ രാത്രി ഒൻപതു മണി ആയിട്ടുണ്ടായിരുന്നു. ഒരു ചെറിയ പ്രകാശമുള്ള ലൈറ്റ് മാത്രമായിരുന്നു അപ്പോൾ ഉണ്ടായിരുന്നത്.
ഉള്ളിൽ മിന്നിത്തിളങ്ങുന്ന LED ബൾബുകൾക്കൊപ്പം കത്തിനിൽക്കുന്ന രണ്ട് മൂന്നു വിളക്കുകൾ. നോട്ടം എന്റെ നേർക്കു നീണ്ടു.
ഞാൻ ചിരിച്ചു. അവനും.
ഇറങ്ങാനുള്ള സമയത്ത് അവൻ പറഞ്ഞു:
"രൂപേഷേട്ടാ, ഈ മുറി എനിക്കൊരു അത്ഭുതമാണ്!"
"ആവുല്ലോ, അടുത്ത തവണ വരുമ്പോൾ കുറച്ചുകൂടി അത്ഭുതപ്പെടുത്താം."
"വോക്കേ... സെറ്റ്!"
ഞങ്ങൾ രണ്ടാളും കയ്യുകൾ ചേർത്തു, മെല്ലെ അടിച്ചു.
അവർ പോയ ശേഷം, തിരിച്ച് അകത്തു വന്നു ഞാൻ പൂജാമുറി ഒന്നു നോക്കി.
"അമ്മ ദൈവങ്ങളെ കൊണ്ട് നിറച്ചിരിക്കുകയാണ്, ഒരു ദൈവത്തിന്റെ പല പോസുകൾ, കൂടാതെ പ്രതിമകൾ എല്ലാം കൊണ്ടു തിങ്ങി നിറഞ്ഞു നിൽക്കുന്ന മുറി."
മനസ്സിൽ പറഞ്ഞു. എല്ലായ്പ്പോഴും കാണുന്നത് കൊണ്ടാകാം, പ്രത്യേകിച്ച് ഒന്നും തോന്നിയിട്ടില്ല,അവൻ പറഞ്ഞപ്പോൾ വെറുതെ ഒന്ന് നോക്കി.
എന്തായാലും ഒന്ന് ദീർഘമായി നിശ്വസിച്ചു...
മുപ്പത്തിമുക്കോടി ദൈവങ്ങളെ കുറിച്ചുള്ള അന്വേഷണം തുടങ്ങിയിരിക്കുന്നു. ചിത്രങ്ങൾ തൂക്കാൻ ഒരു ബുർജ് ഖലീഫ വേണ്ടിവരുമോ, എന്തോ!
-----------------------------------------------------------------------------------------------------------------------------
റെയിൻകോട്ട്
മഴയുടെ ആദ്യകണങ്ങൾ ഭൂമിയിൽ പതിക്കവേ, അവളൊന്നു നെടുവീർപെട്ടു. തന്റെ പ്രിയപ്പെട്ടവനിലേക്ക് തിരികെ എത്താൻ പോകുന്ന സന്തോഷത്തിലും ഒരു പരിഭവം അവളിൽ നിഴലിച്ചിരുന്നു.
വേനലിൽ തന്നെ ഉപേക്ഷിച്ചുപോയ, തനിക്കായി ഒരു നോട്ടം പോലും മാറ്റിവെക്കാത്ത, തന്റെ പ്രിയപ്പെട്ടവനോട് കുറച്ചു പരിഭവമൊക്കെ ആകാം എന്നു അവളും കരുതി.
"എത്ര നാളായി ഒന്ന് തിരിഞ്ഞു നോക്കിയതുപോലും ഇല്ല..."
മുറിയുടെ ഒരു വശത്തുള്ള അഴയിൽ പഴന്തുണികൾക്കിടയിൽ കിടന്ന് അവൾ ആത്മഗതം പറഞ്ഞു.
വർഷം അഞ്ചു കഴിഞ്ഞിരിക്കുന്നു. തന്റെ പ്രിയപ്പെട്ടവനെ ആദ്യമായി കണ്ടത് അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു. സോഹറ എന്ന സ്ഥലത്തു വച്ചായിരുന്നു അത് — അവിടെ തന്നെ തൂക്കിയിട്ടിരുന്ന കടയിലേക്ക് അവൻ ആദ്യമായി വന്നതും, ആദ്യകാഴ്ചയിൽ തന്നെ ഇഷ്ടപ്പെട്ടതും, അവളുടെ ഓർമ്മയിൽ മിന്നിമാഞ്ഞു. ആ ദിവസം മുതൽ അവന്റെ ദേഹത്ത് പറ്റിച്ചേർന്നു കിടന്നതും, ബൈക്കിൽ യാത്രകൾ ചെയ്തതും ഓർക്കവേ അവളുടെ ഉള്ളം നാണത്താൽ നിറഞ്ഞു.
അവധിക്കു നാട്ടിൽ പോകുന്ന സമയ- മായിരുന്നു ഏറ്റവും കഠിനം. ഒരു മാസമൊക്കെ നീണ്ടുനിൽക്കുന്ന അവധി ദിവസങ്ങൾ ഓർത്തെടുക്കുമ്പോൾ തന്നെ മനസ്സ് വിങ്ങുന്നുണ്ടായിരുന്നു.
"എന്തെ എന്നെ കൂടി കൂട്ടിയില്ല..."
ഓരോ ദിവസവും തന്നോട് തന്നെ ചോദ്യങ്ങളുമായി കഴിഞ്ഞതും, തിരികെ വരുമ്പോൾ ഏറെ സന്തോഷിച്ചതും എല്ലാം...
വർഷങ്ങൾ കഴിഞ്ഞു, ജോലിയെല്ലാം തീർത്തു, തിരികെ നാട്ടിൽ സെറ്റിൽ ചെയ്യാനാണ് അവന്റെ പരുപാടി എന്നു കേട്ടപ്പോൾ, ഒരു ആന്തലായിരുന്നു ഉള്ളിൽ.
"എന്ന് ഉപേക്ഷിച്ചു പോകരുത്..."
മനസ്സുകൊണ്ട് പലവട്ടം അവനോട് യാചിച്ചു. പക്ഷെ തന്റെ ആശങ്കകൾ തെറ്റായിരുന്നു എന്നു പിന്നീട് മനസ്സിലായി.
എന്നെ അവന്റെ സുഹൃത്തിനു കൊടുത്തിട്ട് പോകുമോ എന്ന ചോദ്യത്തിന് "പറ്റില്ല" എന്നു മറുപടി പറഞ്ഞ നിമിഷം...
അതെ, അവനു എന്നെ ഒത്തിരി ഇഷ്ടമാണ്. മഴയിൽ കുളിർന്ന യാത്രകളിൽ എന്റെ ചൂട് അവന്നു ആവോളും നൽകിയിട്ടുണ്ട്.
എന്നെ മറക്കാൻ, ഉപേക്ഷിക്കാൻ അവനു കഴിയില്ല.
പക്ഷെ...!
"ആ അമ്മേ, റെയിൻകോട്ട് എടുക്കുന്നുണ്ട്!"
മുറിയിലേക്ക് അടുത്ത് വരുന്ന അവന്റെ കാൽപെരുമാറ്റം അവളുടെ നെഞ്ചിടിപ്പുകൾ ഉയർത്തുന്നുണ്ടായിരുന്നു. തന്റെ നേർക്കു നീളുന്ന കയ്യുകളെ അവൾ ആവേശത്തോടെ നോക്കി.
"ഹോ... മൊത്തം പൊടിയാണല്ലോ"
അവൻ പിറുപിറുക്കുന്നത് കേട്ട് അവൾക്കു പരിഭവം തോന്നി.
"ഒന്ന് തിരിഞ്ഞു നോക്കിയതുപോലും ഇല്ലല്ലോ... പൊടിയാണത്രെ... ഹും..."
തന്നെ കയ്യിലെന്തി നിൽക്കുന്ന അവനെ നോക്കി അവളും പിറുപിറുത്തു.
അഴയിൽ കിടന്നിരുന്ന തുണിയെടുത്തു അവൻ അവളുടെ പൊടിയെല്ലാം തുടച്ചു കളഞ്ഞു.
"ഹാ... ഇപ്പൊ കൊള്ളാം."
അവന്റെ വാക്കുകൾ കേട്ട് അവൾ പ്രണയർദ്രയായി.
അവനോടു തോന്നിയ പരിഭവങ്ങളൊക്കെ മണ്ണിനെ പുണരുന്ന മഴത്തുള്ളികളെ പോലെ അലിഞ്ഞില്ലാതെയാകുന്നത് അവൾ അറിഞ്ഞു.
ആദ്യമായി ഈ വീട്ടിൽ വന്നു കയറുമ്പോൾ, അവനെ ശീരീരത്തിൽ ഒട്ടിച്ചേർന്നു കിടക്കുകയായിരുന്നു അവൾ. കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു അത്.
വീട്ടിലേക്കു കയറിവരുമ്പോൾ അമ്മ ഉണ്ടായിരുന്നു ഉമ്മറത്ത്.
"എടാ, ഈ റെയിൻകോട്ട് കാണാൻ നല്ല രസമുണ്ടല്ലോ..."
അമ്മയുടെ ആ വാക്കുകളിൽ മതിമറന്നു ആഹ്ലാദിച്ച നിമിഷം.
അവനും അത് ഇഷ്ടമായി.
"പിന്നെ രസമില്ലാതെ നല്ല പൈസ കൊടുത്തു മേടിച്ചതാ..."
അവൻ അവളെ മുറുകെ ചേർത്തു പിടിച്ചു.സോഹറയിൽ ഉള്ളപ്പോൾ, എപ്പോഴും അവൻ അങ്ങനെ ചെയ്യുമായിരുന്നു.തന്റെ ചൂട് കൂടുതൽ ആഗ്രഹിക്കുമ്പോളായിരുന്നു അതെല്ലാം.അത് നൽകാനായി കാത്തിരിപ്പോടെ താനും...
പിന്നീടുള്ള കുറച്ചു ദിവസങ്ങൾ, ഒരുമിച്ചുള്ള യാത്രകൾ...
പക്ഷെ!
തന്നെ മറക്കാൻ കഴിയില്ല എന്നത് സത്യം തന്നെയോഎന്നു തോന്നിത്തുടങ്ങിയ ദിവസങ്ങൾ...
"ചൂടുള്ള ദിവസങ്ങളാണത്രേ...വേന ലെന്നാ വിളിക്കണേ...."
അതുകൊണ്ട് എന്നെ വേണ്ടപോലും. കാറിലാണ് ഇനിയുള്ള യാത്രകൾ എന്നു അറിഞ്ഞപ്പോൾ വിഷമം തോന്നി.
മുറിയുടെ ഒരു വശത്തുള്ള അഴയിലേക്ക് എടുത്തെറിയപ്പെട്ടു.
"അപ്പോൾ അന്ന്, ആർക്കും കൊടുക്കില്ല എന്നു പറഞ്ഞത് ഇതുപോലെ ഉപേക്ഷിക്കാനായിരുന്നോ?"
അഴയിലെ പഴയ തുണികളുടെ കൂടെ.. ചില ദിവസങ്ങളിൽ തന്റെ ദേഹത്തേക്ക് വലിച്ചെറിയുന്ന അവന്റെ മുഷിഞ്ഞ തുണികളുടെ ഗന്ധംപേറി..
അങ്ങനെ തന്റെ എതിർവശത്തുള്ള ജനാലയിൽ കൂടി പുറത്തേക്കു കണ്ണെറിഞ്ഞു കഴിച്ചുകൂട്ടിയ ദിവസങ്ങൾ അവളുടെ കണ്ണുകളെ ഈറനണിയിച്ചിരുന്നു.
"ഒരു മഴപെയ്ത്തിരുന്നെങ്കിൽ... തണുപ്പാൽ ഈ ഭൂമി ഒന്ന് മൂടപ്പെട്ടിരുന്നെങ്കിൽ..."
അതൊരു പ്രാർത്ഥനയായിരുന്നു — തന്നെ മറന്ന തന്റെ പ്രിയനിലേക്ക് എത്തിച്ചേരാനുള്ള പ്രാർത്ഥന.
മഴയുടെ ആദ്യകണങ്ങൾ ഭൂമിയിൽ പതിക്കവേ, തന്റെ പ്രാർത്ഥന സ്വീകരിച്ച ദൈവത്തെ സ്തുതിച്ചു, ഒന്ന് നെടുവീർപ്പെട്ടു.
റൈൻകോട്ടും കയ്യിലെന്തി പുറത്തേക്കിറങ്ങുന്ന അവനോടു, പിറകിൽ നിന്നും ഒരു ചോദ്യമുയർന്നു.
"ഈ മഴയത്ത് ആ കാറും കൊണ്ടു പോയപ്പോരെ, ബൈക്കിൽ പോയി നനയണോ?"
ആ പുരുഷ ശബ്ദത്തിന് അവൻ എന്തു ഉത്തരം നൽകും എന്നോർത്ത അവൾ ആശങ്കയിലായി.
"ഞാനില്ലാതെ പോകരുത്..."
അവൾ മന്ത്രിച്ചുകൊണ്ടേയിരുന്നു.
"അച്ഛാ, എല്ലായിടത്തും ട്രാഫിക് ബ്ലോക്കാണ്. ബൈക്കിൽ ആണെങ്കിൽ എങ്ങനെങ്കിലും എത്താം. പിന്നെ, ദേ, റെയിൻകോട്ടുണ്ടല്ലോ... ഒട്ടും നനയൂല്ല."
അച്ഛന്റെ നേർക്കു തന്നെ എടുത്തുയർത്തി അവൻ പറയുന്ന വാക്കുകൾ കേട്ട്, അഭിമാനിതയായി പോയ നിമിഷങ്ങൾ ആയിരുന്നു അത്.
ബൈക്കിൽ അവന്റെ ശരീരത്തിൽ ഒട്ടിച്ചേർന്നു പോകുമ്പോൾ, എന്റെ മനസ്സ് കണ്ടെന്നോണം മഴ കൂടുതൽ ശക്തിയിൽ പെയ്യാൻ തുടങ്ങി.
വണ്ടി ഒരു കടയുടെ വശത്തായി ഒതുക്കി, എന്നെ കൂടുതൽ ഇറുകെ പുണർന്ന അവനു, തന്റെ ചൂട് അവൾ ആവോളും പകർന്നു നൽകി.
യാത്രയുടെ അവസാനം തിരികെ വീട്ടിൽ എത്തുമ്പോൾ, അവൾ ഏറെ സന്തോഷവതിയായിരുന്നു.
തന്നെ അവന്റെ ശരീരത്തിൽ നിന്നും അഴിച്ചു മാറ്റവേ, ഇതുവരെ കാണാത്ത കാഴ്ച കണ്ടു അവൾ കണ്ണുകൾ മിഴിച്ചു.
"ഉടുപ്പൊക്കെ നനഞ്ഞല്ലോ... നിന്നോട് കാറിൽ പോകാൻ പറഞ്ഞതല്ലേ?"
അവന്റെ ഉടുപ്പ് നനഞ്ഞിരിക്കുന്നത് കണ്ടു അവൾ സ്ഥബ്ധയായി നിന്നു.
"ഇല്ല... ഞാൻ... ഞാൻ..."
വാക്കുകൾ കിട്ടാതെ, ഉള്ളിൽ ഒരു വിങ്ങലോടെ അവൾ അവനെ നോക്കി.
"വർഷം അഞ്ചായില്ലേ, അച്ഛാ... ഉപയോഗിച്ച് ചീത്തയായി കാണും."
അവന്റെ വാക്കുകളിലെ വിരക്തത, അവളെ ഏറെ വേദനിപ്പിച്ചു.
തന്നെ അവൻ ഉപേക്ഷിക്കുമോ എന്ന ചിന്തയിൽ ഭ്രാന്തമായി അവൾ ഒഴുകി.
"എടാ ദേ വഴിവക്കത്തു, നൂറു രൂപയ്ക്ക് വിൽക്കുന്ന റെയിൻകോട്ട് കിട്ടും. ഇതുപോലെ വലിയ സ്റ്റൈൽ ഒന്നും അല്ല... പക്ഷേ, മഴ നനയില്ല."
അച്ഛന്റെ വാക്കുകളുടെ ധ്വനി ഊഹിച്ചെടുക്കാൻ അവൾക്കു അധിക സമയം വേണ്ടിവന്നില്ല.
"താൻ ഉപേക്ഷിക്കപ്പെടാൻ പോകുന്നു..."
ഞെട്ടലോടെ അവൾ അവനെ നോക്കി.
അവൻ തന്നെ ഒന്ന് നോക്കിയിരുന്നെങ്കിൽ എന്നവൾ ആശിച്ചു.
"ആ ഞാൻ കണ്ടു... കളർ ഒക്കെ ഒരു മാതിരിയാണ്..."
അവനും അത് ശ്രദ്ധിച്ചിരിക്കുന്നു.
"അതൊക്കെ ശരി തന്നെ... പക്ഷെ, ഉപയോഗിച്ച് ചീത്തയായാൽ കളഞ്ഞിട്ട് വേറെ മേടിക്കാല്ലോ. ഇവിടെ നാട്ടിൽ അതൊക്കെ മതി. ഇനിയിപ്പോ നീ വല്ല റൈഡ് ഒക്കെ പോകുന്നുണ്ടെങ്കിൽ, ഇപ്പോളുള്ളപ്പോലത്തെ വേറൊരണ്ണം മേടിച്ചാൽ പോരെ?."
കുറച്ചു നാൾ ഉപയോഗിച്ച് കളയാവുന്നതു... അങ്ങനെ എത്രെണ്ണം?
ഒന്ന് മാറി മറ്റൊന്ന്... അതുമാറി മറ്റൊന്ന്...
ദിവസങ്ങളോ അല്ലെങ്കിൽ മാസങ്ങളോ നിലനിൽക്കുന്ന ബന്ധം, അതുമല്ലെങ്കിൽ എന്നെപോലെ തന്നെ വേറൊരണ്ണം..
എന്നാലത് എന്റെ പോലെ ആവുമോ?
ചിന്തകളുടെ തിരയിലകപ്പെട്ട് അവൾ, കരയിലെത്താൻ ആവാതെ തളർന്നിരുന്നു.
താഴെ കിടന്ന അവളെ എടുത്തത് അവന്റെ അമ്മയായിരുന്നു...
"ഇത് ഇവിടെ പ്ലാസ്റ്റിക് പെറുക്കാൻ വരുന്ന ഒരു പയ്യനല്ലേ... അവനു കൊടുക്കാം. അവൻ തുന്നിയോ കെട്ടിയോ ഉപയോഗിച്ചോട്ടെ..."
നടന്നു പോകുന്ന അമ്മയുടെ കയ്യിൽ കിടന്നു അവളെ അവനെ നോക്കി.
അവളെ ശ്രദ്ധിക്കാതെ മൊബൈലിൽ എന്തോ തിരിയുന്ന അവനെ കണ്ടു അവളുടെ ഉള്ളൊന്നു വിങ്ങി.
നിമിഷങ്ങൾക്കകം വീടിനു പുറത്തെ അഴയിൽ അവൾ തൂങ്ങി കിടന്നു.
രാത്രിയുടെ ശബ്ദങ്ങൾ അവളെ പേടിപ്പെടുത്തുന്നുണ്ടായിരുന്നു.
നിനക്കായി കൊണ്ട മഴയും, മഞ്ഞും...
നിനക്കായി പകർന്ന ചൂടും, നിന്നിലെ ഗന്ധവും, ഇനി എനിക്ക് അന്യമാണ്.
ഈ കാലമത്രയും നിന്റെ കൂടെ കഴിയാൻ സാധിച്ചതിൽ ഞാൻ ധന്യയാണ്.പരിഭങ്ങളില്ല, സ്നേഹമാത്രം..."
പുറത്തെ ലൈറ്റ് അണയവേ, ഒരു തേങ്ങൽ ഉയർന്നു.മഴ ശക്തിയോടെ താഴേക്കു പെയ്തിറങ്ങി.
-----------------------------------------------------------------------------------------------------------------------------
ചായയും ചർച്ചയും
നാട്ടിൽ ഈ അടുത്തായി നടക്കുന്ന മോഷണ പരമ്പരകളിൽ പൊറുതിമുട്ടിയ നാട്ടുക്കാരിൽ ഒരാളായ രാഘവേട്ടനാണ്, "ഇനി നമ്മൾ നാട്ടുകാർ തന്നെ ഒത്തുകൂടിയാലെ കള്ളനെ പിടിക്കാൻ സാധിക്കു", എന്ന് അഭിപ്രായപ്പെട്ടത്. മോഷണ പരമ്പരകൾ തുടങ്ങിയിട്ട് മാസം രണ്ടു കഴിഞ്ഞിരിക്കുന്നു. പോലീസിൽ പരാതിപ്പെട്ടതിനെത്തുടർന്ന്, ഒന്നുരണ്ടാഴ്‌ചകളിൽ ഒന്നൊരണ്ടോദിവസങ്ങൾ മാത്രം അവർ അവിടെയൊക്കെ റോന്തുചുറ്റിപോയതല്ലാതെ, മോഷണങ്ങൾക്ക് കാരണമായവരെ കണ്ടുപിടിക്കാൻ അവർക്കു സാധിച്ചിരുന്നില്ല. നാട്ടിലെ അപ്പുണ്ണിയുടെ ചായക്കടയിലിരുന്ന് രാഘവേട്ടൻ പറഞ്ഞ ആ അഭിപ്രായത്തോട്, ചുറ്റുംകൂടിയിരുന്നവർക്കെല്ലാം യോജിപ്പായിരുന്നു. അപ്പുണ്ണിയടക്കം നാലഞ്ചുപേർ അടങ്ങുന്ന സംഘം ഡെസ്കിൽ തട്ടി തങ്ങളുടെ പിന്തുണ രാഘവേട്ടനെ അറിയിച്ചു. തന്റെ അഭിപ്രായത്തെ ഡെസ്കിലടിച്ചു പാസാക്കിയ കൂട്ടരെ നോക്കി സ്ഥാനംതെറ്റിയ കണ്ണട നേരെയാക്കി, അദ്ദേഹം ഒന്നുകൂടി നിവർന്നിരുന്നു.
അപ്പുണ്ണി, മണിയൻ, കണ്ണൻ, ഉണ്ണി, കൊമ്പൻ, പിന്നെ രാഘവേട്ടനും ചേർന്ന് ആറു പേർ എല്ലാദിവസം വൈകുന്നേരങ്ങളിൽ അപ്പുണ്ണിയുടെ കടയിൽ ഒത്തുകൂടി, ചർച്ചക്കൾക്കു ആരംഭമായി. ബെഞ്ചുകളിൽ ചായഗ്ലാസ്സുകൾ നിറഞ്ഞു. "രാവും പകലും നമ്മൾ കാവൽ നിൽക്കണം", മണിയൻ പറഞ്ഞു.
"ഞാനും ഇത് തന്നെയാണ് പറയാനിരുന്നത്", ഉണ്ണിയുടെ ശബ്ദം ഉയർന്നു. "ശരി, പക്ഷെ ആരൊക്കെ? ഏതു സമയത്ത്? എവിടെ നിൽക്കണം? ഇതിനെ കുറിച്ചാണ് നമ്മൾ പ്രധാനമായിട്ടും ചർച്ച നടത്തേടണ്ടതും തീരുമാനമെടുക്കേണ്ടതും", രാഘവേട്ടൻ പറഞ്ഞു നിർത്തി. "ഞാനും ഇത് തന്നെയാണ് പറയാനിരുന്നത്", ഉണ്ണിയുടെ ശബ്ദം ഉയർന്നു.
ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു. അപ്പുണിയുടെ ചായക്കടയിലെ ചർച്ചകളും, തീരുമാനമാകാതെ പുരോഗമിച്ചുക്കൊണ്ടിരുന്നു. ദിവസങ്ങൾ പോകുന്തോറും ചർച്ചയിൽ പങ്കെടുക്കുന്നവരുടെ ആൾബലവും വർധിച്ചുവന്നു. അപ്പുണിയുടെ ഡെസ്കിൽ ചായഗ്ലാസുകൾ പെരുകി വന്നു. ചർച്ചയുടെ ദൈർഘ്യം കൂടുന്നതിനനുസരിച്ചു, ചായഗ്ലാസുകൾ പ്രത്യക്ഷമാകുകയുമപ്രത്യക്ഷമാകുകയും ചെയ്തു. ഒരു ദിവസത്തിലിത്, പലതവണ ആവർത്തിച്ചു. കടയടക്കുന്ന നേരത്തു തന്റെ ഡെസ്കിൽ ചായഗ്ലാസുകൾ തീർത്ത വളയങ്ങൾ കണ്ടു അപ്പുണ്ണി അഭിമാനംകൊണ്ടു, "ഒളിമ്പിക്സിനാകെ, അഞ്ചുവളയങ്ങളെയൊള്ളു. എനിക്കിതെത്രവളയങ്ങളാ!"
"പട്ടണത്തിലൊക്കെവക്കുന്നൊരു, ക്യാമറ ഉണ്ട്. കക്കാൻവരുന്നവരുടെ പടം, അത് പിടിക്കും", കൊമ്പന്റെയായിരുന്നു അഭിപ്രായം. എല്ലാവരും രാഘവേട്ടനെ നോക്കി, തങ്ങൾക്കില്ലാത്ത അറിവുകളുള്ള രാഘവേട്ടന്റെ അഭിപ്രായത്തിനായി അവർ കാതോർത്തു. അപ്പുണ്ണി ഗ്ലാസുകൾ നിറയെ ചായയുമായി എത്തി, ഡെസ്കിൽ നിറഞ്ഞ ചായഗ്ലാസുകളിൽനിന്നുമൊരെണ്ണം, രാഘവേട്ടനെടുത്തു.
"അതിന്റ പേരാണ് CCTV", ചായകുടിച്ചുകൊണ്ട് അദ്ദേഹം മറുപടി നൽകി. "എന്താണ് രാഘവേട്ട സിസിടിവി?", ഉണ്ണി ആകാംഷയോടെ രാഘവേട്ടനെ നോക്കി. Closed-Circuit televison, രാഘവേട്ടൻ തന്റെ അറിവിന്റെ പെട്ടിത്തുറന്നു, നാട്ടുകാരുടെ സംശയനിവാരണത്തിനായി, രാഘവേട്ടൻ ആ പെട്ടിയിൽ നിറയെ അറിവുകൾ നിക്ഷേപിച്ചിട്ടുണ്ട്. കള്ളന്മാരിൽ നിന്നും CCTV യിലേക്ക് ചർച്ചമാറിയതൊന്നും ആരും ശ്രദ്ധിച്ചില്ല, രാഘവേട്ടൻ പോലും.
രാഘവേട്ടന്റെ പേരിലായിരുന്നു പറ്റ്. അത്യാവിശം സമ്പന്നനായ അദ്ദേഹത്തിന് അതിലൊരു പ്രശ്നവുമുണ്ടായിരുന്നില്ല. നാട്ടുക്കാർക്ക് തന്നോടുള്ള ബഹുമാനത്തിലും, തന്റെ അറിവ് പങ്കിടാനുള്ള അവസരങ്ങളിലും അദ്ദേഹം സന്തോഷം കണ്ടെത്തി.
അപ്പുണ്ണിയുടെ പറ്റുപുസ്തകം രാഘവേട്ടന്റെ പേരുകൊണ്ട് നിറഞ്ഞു. "രാഘവേട്ടൻ", എന്ന് അപ്പുണ്ണി ഉരുട്ടിയെഴുതാൻ പഠിച്ചിരിക്കുന്നു. "രാഘവേട്ടന്റെ, ഒരു ഫോട്ടോ ചോദിക്കണം", കിടക്കാൻ നേരം അപ്പുണ്ണി തന്റെ ഭാര്യയോട് പറഞ്ഞു. "രാഘവേട്ടൻ, ഈ കടയുടെ ഐശ്വര്യം അല്ലെ?", അപ്പുണ്ണിയുടെ നെഞ്ചിലെ, രണ്ടു രോമങ്ങൾ പിഴുതുക്കൊണ്ട് അവർ ആ നെഞ്ചിലേക്ക് ചേർന്ന് കിടന്നു, അപ്പുണ്ണിയുടെ നെഞ്ചിടിപ്പ്പോ ലും"രാഘവേട്ടൻ.. രാഘവേട്ടൻ", എന്ന് മന്ത്രിക്കുന്നതുപോലെ അവർക്കു അനുഭവപ്പെട്ടു.
ചർച്ചകൾ വീണ്ടും കള്ളന്മാരിലേക്ക് തിരികെയെത്തിയത്, പട്ടാളക്കാരനായ ഉത്തമേട്ടന്റെ വീട്ടിൽ കള്ളൻ കയറിയപ്പോഴാണ്. അദ്ദേഹം ലീവിന് വന്നസമയമായിരുന്നുവത്. ഉത്തമേട്ടൻ അപ്പുണ്ണിയുടെ ചായക്കടയിലേക്ക് ചെന്നു, കള്ളനെ പിടിക്കാനുള്ള ചർച്ചകൾ അവിടെ നടക്കുന്നുണ്ടെന്ന് അങ്ങേരുടെ
ഭാര്യപറഞ്ഞറിഞ്ഞിരുന്നു.
"കള്ളനെ പിടിക്കാൻ ക്യാമറവയ്ക്കുന്ന കാര്യം, ഞങ്ങളൊരിക്കൽ സംസാരിച്ചിരുന്നു", രാഘവേട്ടൻ ഉത്തമേട്ടനെ നോക്കി പറഞ്ഞു. അപ്പുണ്ണിയുടെ ചായക്കടയിലെ ഡെസ്കിൽ, മറ്റുള്ളഗ്ലാസുകളിൽനിന്നും വ്യത്യസ്തമായി, സ്വൽപ്പം പൊക്കമുള്ളൊരു ഗ്ലാസ്സ്‌ക്കൂടി പ്രത്യക്ഷപെട്ടു, അതിലെ കടുപ്പമേറിയ ചായ ഉത്തമേട്ടന്റെപ്പേരിൽ കുറിക്കപ്പെട്ടു. പറ്റ്, രാഘവേട്ടന്റെപ്പേരിലും. "ക്യാമറയൊ?, ശത്രുരാജ്യത്തെ നിരീക്ഷിക്കുന്ന എന്റെ കണ്ണുകളെക്കാൾ നല്ല ക്യാമറയോ?", ചർച്ച അതിർത്തിലക്ഷ്യമാക്കി നീങ്ങി. ശത്രുക്കളെ നിരീക്ഷിക്കുന്ന രീതികളെ കുറച്ചായി പിന്നീടുള്ള ചർച്ച, കള്ളനെ പിടിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ലോകത്തിലെ സകലകാര്യങ്ങളും, അവിടെ ചർച്ചചെയ്യപ്പെട്ടു ക്കൊണ്ടേയിരുന്നു.
ചായ, വന്നുപ്പോയിക്കൊണ്ടിരുന്നു. അപ്പുണ്ണിയുടെ ഡെസ്കിൽ വളയങ്ങളുടെയെണ്ണവും, പറ്റു പുസ്തകത്തിൽ രാഘവേട്ടന്റെ പേരും കൂടിക്കൂടിവന്നു.
-----------------------------------------------------------------------------------------------------------------------------
മഴയുടെ മൗനം
മഴ മൗനമായി തുടരാൻ തുടങ്ങിട്ട് ദിവസം രണ്ട് കഴിഞ്ഞിരിക്കുന്നു.
തന്നിലേക്ക് ആശയോടെ
കണ്ണ് നട്ടിരിക്കുന്ന ഒരു കൂട്ടം ജീവജാലങ്ങളിലേക്ക് പെയ്തിറങ്ങുമ്പോൾ, ഏറെ നാളത്തെ അവരുടെ പ്രാർത്ഥനയെ സഫലമാക്കാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു അവൾ.
ഭൂമിയിലേക്ക് പയ്യെ ചാറി വീണ അവൾക്ക്, പക്ഷേ എന്തുകൊണ്ടോ തന്റെ ആഹ്ലാദത്തെ സ്വയം നിയന്ത്രിക്കാൻ സാധിക്കാതെ വന്നു.
ആഹ്ലാദത്തിൽ നിന്നും ഉന്മാദാവസ്ഥയിൽ എത്തിയ അവളുടെ ഭാവങ്ങളെ ആദ്യം ഒരു ആശ്വാസമായി കണ്ടവർക്ക്, പിന്നീട് അത് മുഷിപ്പായതും അവിടെ നിന്ന് ശാപവാക്കുകളാൽ ആട്ടിയോടിക്കുന്ന വെറുപ്പിന്റെ രൂപമായി മാറിയതും അവളറിയാതെ പോയി.
അർത്തുല്ലസിച്ചു പെയ്യുന്ന അവളെ ഉൾക്കൊള്ളാൻ കഴിയാതെ ഭൂമിയുടെ മാറ് പിളർന്നിരുന്നു.അതുവരെ നീരുറവകളാൽ പാലുട്ടിയിരുന്ന അവളുടെ മാറുപിളർന്നൊഴുകിയ ചോരയും, ചലവും, മാംസകഷ്ണ-
ങ്ങളും, ഒരു പറ്റം ജീവനുകളുടെ അവസാനമാണെന്ന് അറിയാതെ പെയ്ത്ത് തുടർന്ന അവൾ, ഒരവസരസത്തിൽ സ്തബ്ധയായി!
തന്റെ വരവിനായി പ്രാർത്ഥിച്ച ജീവിതങ്ങൾ, കണ്മുൻപിൽ ജീവനറ്റു കിടന്നപ്പോൾ, മണ്ണിലും, മലയിലും, മരത്തിലും, ചെറിയ സുഷിരങ്ങളിലും പോലും പ്രതീക്ഷകൾ കൈവിടാതെ
ഒരു ചെറിയ ഞരക്കത്തിനൊ, ഒരു ഹൃദയതുടിപ്പിനൊ,
കാതോർത്തിറങ്ങിയ ഒരു കൂട്ടം ജീവജാലങ്ങൾക്ക് വേണ്ടി അവൾ നിശ്ചലമായി.
കുറ്റബോധത്താൽ മനസ്സു വിങ്ങുന്നുണ്ടെങ്കിലും, തന്നിൽ നിന്നും പൊഴിയുന്ന ഒരു തുള്ളി കണ്ണുനീർ പോലും, തന്റെ പ്രിയപെട്ടവരെ ഭീതിയിലാഴ്ത്തും എന്നവൾ ഭയപ്പെട്ടു.
വിങ്ങുന്ന മനസ്സോടെ അവളാ മൗനം തുടർന്നു.
-----------------------------------------------------------------------------------------------------------------------------
കാത്തിരിപ്പിന്റെ അവസാനം
"ചേട്ടാ കീചെയിൻ വേണോ?"
ആ തുറന്ന പാർക്കിൽ അധികം ആളുകൾ ഇല്ലാത്ത ഒരു സ്ഥലത്തുള്ള ബെഞ്ചിൽ കണ്ണടച്ചിരിക്കുമ്പോഴാണ്
ആരോ സംസാരിച്ചത്.
കണ്ണുതുറന്നപ്പോൾ ഏകദേശം 12 വയസിനടുത്തു പ്രായമുള്ള ഒരു ആൺകുട്ടി ചിരിച്ചു കൊണ്ടു തന്റെ അരുകിൽ നിൽക്കുന്നു.
അയാൾ അവൻ നോക്കി ഒന്ന് പുഞ്ചിരിച്ചു
"വേണ്ട "
അയാൾ അത് പറഞ്ഞതും അവന്റെ മുഖത്ത് ഒരു നിരാശ പടർന്നതും ഒരുമിച്ചായിരുന്നു.ചിരിച്ചു കൊണ്ടിരുന്ന അവന്റെ മുഖത്തെ നിസംഗതാ അയാൾ നോക്കി കണ്ടു. രണ്ടാമതൊരു വട്ടം കൂടി ചോദിക്കാതെ അവൻ തിരിഞ്ഞു നടക്കാൻ തുടങ്ങി.
" ഡാ "
രണ്ടുമൂന്നടി മുന്നോട്ടു പോയ അവൻ തിരിഞ്ഞു നോക്കി.
" നിനക്ക് വിഷമം ആയോ? "
അവന്റെ ഉള്ളിലെ വിഷമം കണ്ടറിഞ്ഞെന്നോണം അയാൾ. ചോദിച്ചു.ഇല്ല എന്ന് ഒരു തലയാട്ടലിൽ
മാത്രം ഒതുക്കി അവൻ വീണ്ടും തിരിഞ്ഞു നടന്നു. അവൻ നടന്നു പോകുന്നതും നോക്കി അയാൾ കുറച്ചു നേരം ഇരുന്നു. ഒരു കീ ചെയിൻ വാങ്ങിക്കമായിരുന്നു എന്ന് അയാളുടെ മനസ്സ് പറഞ്ഞു.അയാൾ ഒന്ന് നെടുവീർപ്പെട്ടു
തന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും അയാൾ മൊബൈൽ എടുത്തു അതിൽ സമയം നോക്കി. സമയം വൈകുന്നേരം നാലരയോട് അടുക്കുന്നു. തിരികെ ആ മൊബൈൽ പോക്കറ്റിൽ ഇട്ടു അയാൾ ആ ബെഞ്ചിൽ നിന്നും എഴുന്നേറ്റ് ആ പയ്യൻ പോയ ദിശയിലേക്ക് നടന്നു.
പാർക്കിലേക്ക് ആളുകൾ പതിയെ എത്തി തുടങ്ങിയിരിക്കുന്നു, മുന്നോട്ടു നടക്കവേ ബെഞ്ചുകളിൽ പലതും
ആളുകൾ സ്ഥാനം പിടിച്ചിരിക്കുന്നത് അയാൾ കണ്ടു. ഒരു നിമിഷം അയാൾ തിരിഞ്ഞു നോക്കി താൻ ഇരുന്ന ബെഞ്ചും രണ്ടും കമിതാക്കൾ കയ്യെറിയിരിക്കുന്നത് അയാൾ കണ്ടു.
കാമുകിയുടെ മടിയിൽ കിടക്കുന്ന കാമുകൻ ഒരു ചുംബനത്തിനായി യാചിച്ചു കൊണ്ടേയിരിക്കുന്നു.
അവരെ നോക്കി ഉള്ളിൽ ഒന്ന് ചിരിച്ചു അയാൾ വീണ്ടും ആ നടത്തം തുടർന്നു. പാർക്കിന്റെ ഒരറ്റത്തുള്ള കായലിനെ നേർക്കു ആയിരുന്നു അയാളുടെ നടത്തം.കുറച്ചു അകലെ ആയിട്ടു. നേരത്തെ കണ്ട പയ്യൻ കീചെയിനും
കൊണ്ട് നടക്കുന്നു.അവന്റെ അടുത്തേക്ക് ഒന്ന് പോയാലോ എന്ന് ഒരു വട്ടം ആലോചിച്ചു പക്ഷെ വേണ്ടാന്ന് വച്ച് നടത്തം തുടർന്നു.
കായലിനോട് ചേർന്ന് കേട്ടിരിക്കുന്നു സിമെന്റ് തറയിൽ ഇരുന്നു അത് നീളത്തിൽ ആണ് കിട്ടിയിരിക്കുന്നത്.
കുറച്ചധികം പേര് പല സ്ഥലങ്ങളിൽ ആയിട്ടു ഇരിക്കുന്നുണ്ട്.അയാൾ വീണ്ടും തന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു സമയം നാലര കഴിഞ്ഞു അഞ്ചു മിനിറ്റു.
അയാൾ മൊബൈലിന്റെ കീപാഡ് ലോക്ക് മാറ്റി കോളർ ലിസ്റ്റിൽ ഒന്ന് പരതി.അതിൽ സേവ് ചെയ്യാത്ത കുറെ ഇൻകമിങ് കാളുകൾ ഉണ്ടായിരുന്നു
അതിലുള്ള ഒരു നമ്പറിലേക്കു കാൾ ചെയ്തു എന്നാൽ കുറെ നേരം ബെല്ലടിച്ചു ആ കാൾ കട്ടായി. അയാൾ. മറ്റൊരു നമ്പറിലേക്കു വിളിച്ചു പഴയതു പോലെ തന്നെ ആ കാളും ആരും എടുത്തില്ല. മൂന്നാമതൊരു നമ്പറിലേക്കു കൂടി അയാൾ കാൾ ചെയ്തു ബെൽ അടച്ച് തീരുന്നതിനു തൊട്ടു മുന്നേ ആ കാൾ ആരോ എടുത്തു.
"ഹലോ ആരാ വിളിക്കുന്നത്?"
തന്റെ കാതുകളിലേക്ക് വന്നോരാ ശബ്ദത്തിൽ അയാളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു.
"അ.. അ അമ്മ...."
കുറച്ചു നേരം മിണ്ടാതെ നിന്ന അയാൾ
വീണ്ടും സംസാരിക്കാൻ തുടങ്ങി
"ഇത് ഞാനാ അമ്മേ,.... അമ്മേ സുഖല്ലേ, എല്ലാർക്കും സുഖല്ലേ, അമ്മേ, ഞാൻ ഞാൻ, എനിക്ക്..."
ആഹ്ലാദത്തിൽ അയാൾക്ക് എന്ത് പറയണം എന്ത് ചോദിക്കണം എന്നറിയാതെ വാക്കുകൾ കിട്ടാത്ത ഒരു അവസ്ഥയിലേക്ക് എത്തിപ്പെട്ടു.
പക്ഷെ അപ്പുറത്തു നിന്നും ഒരു മറുപടി അയാൾക്ക് ലഭിച്ചില്ല,കുറച്ചു നിമിഷങ്ങൾക്കകം കാൾ കട്ട് ആയതിന്റെ ഒരു ബീപ്പ് ടോൺ അയാളുടെ ചെവിയിൽ മുഴങ്ങി. അയാൾ ആ നമ്പറിലേക്കു വീണ്ടും വിളിച്ചു
"The person you are calling has been switched off "
ഇംഗ്ലീഷിലും, മലയാളത്തിലും, ഹിന്ദിയിലും അയാൾ ഫോൺ തന്റെ ചെവിയിൽ നിന്നെടുക്കാതെ കേട്ടിരുന്നു.നിരാശയോടെ അയാൾ ഫോൺ തിരികെ പോക്കറ്റിൽ വച്ചു.രണ്ടു കയ്യുകളും കെട്ടി കയ്യ്മുട്ടുകൾ കാലിന്റെ മുകളിൽ വച്ചു തല കുനിച്ചിരുന്നു.
"ചേട്ടാ കീചെയിൻ വേണോ?"
അയാൾ പെട്ടെന്ന് തലയുയർത്തി നേരത്തെ വന്ന അതെ പയ്യൻ തന്റെ മുന്നിൽ ചിരിച്ചു കൊണ്ടു നിൽക്കുന്നു. എന്നാൽ ഇത്തവണ അവനെ വെറും കൈയ്യോടെ മടക്കി അയാൾക്ക് തോന്നില്ല.
"എവിടെ നോക്കട്ടെ, ഏതൊക്കെ കീചെയിൻ ഉണ്ട് നിന്റെ കയ്യിൽ "
അവൻ അയാളുടെ ആരുകിലേക്ക് ചെന്നു തന്റെ കയ്യിലുള്ള കീ ചെയിൻ അയാളുടെ അടുത്തായി തറയിൽ നിരത്തി വച്ചു എതിർവശത്തായി അവനും ഇരുന്നു.
"ദേ നോക്ക് ചേട്ടാ, ക്രിക്കറ്റ് കളിക്കാർ, ഫുട്ബോൾ പ്കളിക്കാർ, കാറുകളുടെ ലോഗോ, ബൈക്കിന്റെ ലോഗോ, കാർട്ടൂൺ ലോഗോ, സിനിമ നടൻമാർ "
അവൻ ഓരോ കീചെയിനും തൊട്ടു പറഞ്ഞു കൊണ്ടേ ഇരുന്നു.അവന്റെ ശ്രദ്ധമുഴുവനും അതിൽ ആയിരുന്നു ഒരിക്കൽ പോലും അതിൽ നിന്നും കണ്ണെടുക്കുകയോ എന്നെ നോക്കുകയോ ചെയ്തില്ല.
ആ പന്ത്രണ്ടു വയസുകാരന്റ കണ്ണിലെ തിളക്കം അയാൾ കണ്ടു കണ്ടു. അയാൾ അതിൽ ഒരു കീചെയിൻ മേടിക്കും എന്ന് അവനു ഉറപ്പുള്ളത് പോലെ.ആത്മവിശ്വാസത്തോടെ അവൻ തുടർന്നു.അവന്റെ ആ ഉത്സാഹം അയാളിലേക്കും പടർന്നു കേറുന്നത് പോലെ അയാൾക്ക് അനുഭവപ്പെട്ടു.
"മതി നീ നിർത്തിയെ "
പറഞ്ഞു കൊണ്ടിരുന്ന പേരുകളിൽ ഒരെണ്ണം പകുതിക്കു നിർത്തി അവൻ അയാളെ നോക്കി.
" എനിക്ക് കീചെയിൻ വേണ്ട "
ഒട്ടും അമാന്തിക്കാതെ അയാൾ പറഞ്ഞു. അവനെ ഒന്ന് കളിപ്പിക്കണം എന്നൊരു ഉദ്ദേശം മാത്രമായിരുന്നു അപ്പോൾ അയാളുടെ മനസ്സിൽ.
പക്ഷെ അവൻ പൊട്ടിക്കരഞ്ഞു പോയി.അയാളുടെ മുഖത്തേക്ക് നോക്കി എങ്ങലടിച്ചു കൊണ്ടു അവൻ പറഞ്ഞു.
"എ..എ.. എന്റെ ക്.. ക് കയ്യിൽ നിന്നും ആരും കീ... കീ... കീചെയിൻ വാങ്ങ ണില്ല, ഇപ്പൊ.. ഇപ്പൊ ചേട്ടനും വേണ്ടാന്ന് പറയണ് "
എന്ത് ചെയ്യണം എന്നറിയാതെ അയാൾ അവനെ നോക്കി. അയാളെ ശ്രദ്ധിക്കാതെ തന്റെ കീചെയനുകൾ എല്ലാം പറക്കി എടുക്കുന്നു തിരക്കിലായിരുന്നു അവൻ.അപ്പോളും അവൻ കരയുന്നുണ്ടായിരുന്നു.അയാൾ വേഗം തന്നെ അവന്റെ കൈയിൽ മെല്ലെ പിടിച്ചു കൊണ്ടു അവനെ തടഞ്ഞു.കീ ചെയിൻ പെറുക്കി വക്കുന്നത് നിർത്തി അവൻ അയാളെ നോക്കി.
"ഞാൻ ചുമ്മാ പറഞ്ഞതാ, കരയണ്ടാട്ടോ. ഞാൻ ഒരു കീചെയിൻ മേടിക്കാം"
അയാൾ അത് പറഞ്ഞതും അവന്റെ മുഖത്ത് വീണ്ടും ആ പുഞ്ചിരി തിരിച്ചു വന്നു. തന്റെ കയ്യിൽ പിടിച്ചിരിക്കുന്ന അയാളുടെ കയ്യിൽ അവൻ തന്റെ കയ്യുകൾ ചേർത്ത് പിടിച്ചു.
"ഇന്നാ ചേട്ടന് ഇഷ്ടമുള്ളത് എടുത്തോ"
തിരികെ പേറുക്കിയെടുത്ത കീ ചെയനുകൾ എല്ലാം അവൻ വീണ്ടും നിരത്തി വച്ചു.അയാൾ അതിൽ നിന്നും ഒരു കീചെയിൻ അയാൾ എടുത്തു എടുത്തു.ഒരു സൈഡിൽ കൈലാസനാഥനും അപ്പുറത്ത് ശിവപാർവതി രൂപവും ഉള്ള ഒരു കീചെയിൻ ആയിരുന്നു അത്.അയാൾ അത് തിരിച്ചും മറിച്ചും നോക്കി.അയാൾക്ക് അത് ഒരുപാട് ഇഷ്ടമായി എന്നു അവനു മനസിലായി
"ചേട്ടൻ ശിവ ഭക്തനാണോ "
കീച്ചെയിനിൽ നിന്നും കണ്ണെടുത്തു അയാൾ അവനെ നോക്കി അതെ എന്ന് തലയാട്ടി അവനെ നോക്കി പുഞ്ചിരിച്ചു.
"എന്റെ അമ്മ അവിടെ ആണല്ലോ "
അവൻ പറഞ്ഞത് മനസിലാകാതെ അയാൾ തന്റെ പുരികം മെല്ലെ പൊക്കി.
"എവിടെ?"
ഒന്ന് നെടുവീർപ്പെട്ടു തന്റെ കീചെയ്‌നുകൾ എല്ലാം തിരികെ പെറുക്കി എടുത്തു വെച്ചുകൊണ്ട് അവൻ അവൻ വീണ്ടും പറഞ്ഞു
"അവിടെ.... പാർവതി ദേവിയുടെ അടുത്ത്"
അയാൾ സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.
" നീ എന്തൊക്കെ ആണ് പറയുന്നത് "
അവൻ അയാളെ നോക്കി ഒന്നു ചിരിച്ചു.
" അതെ ചേട്ടാ എന്റെ അമ്മ പാർവതി ദേവിടെ അടുത്താണ്, എന്റെ അച്ഛൻ. പറഞ്ഞിട്ടുണ്ടല്ലോ.ഞാൻ ചെറുതായിരുന്നപ്പോൾ പോയതാ.എന്റെ അമ്മേ കാണാൻ പോകാനാ ഞാൻ കീചെയിൻ വിക്കണത്.അവിടെ പോകാൻ പൈസ വേണം അത് അങ്ങ് ദൂരെ കൈലാസത്തിലാ. "
ഇത്രെയും പറഞ്ഞു കൊണ്ടു അവൻ അവിടെ നിന്നും എഴുന്നേറ്റു.അവന്റെ വാക്കുകളിൽ നിശ്ചലമായി അയാളിരുന്നു. അവൻ അയാളുടെ ആരുകിലേക്ക് ചെന്നു തന്റെ കൈനീട്ടി.
"ചേട്ടാ എന്റെ പൈസ?"
ആ ഇരുപ്പു തുടർന്ന് അയാൾ അവനെ കേട്ടില്ല.അവനെ കുറച്ചുകൂടെ അടുത്ത അടുത്തേക്ക് ചെന്നു അയാളെ തട്ടി വിളിച്ചു.
"ആ... എന്താ...എന്ത്..വേണം"
അവന്റെ സ്പർശത്തിൽ സ്വബോധത്തിലേക്കു വന്ന അയാൾ പകപ്പോടെ അവനെ നോക്കി ചോദിച്ചു.
"എന്റെ പൈസ തന്നില്ല "
കുറച്ചു നിമിഷങ്ങൾ അവനെ തന്നെ നോക്കി ഇരുന്ന അയാൾ തന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും പേഴ്സ് എടുത്തു കയ്യിൽ പിടിച്ചു.
"എത്രയാ?"
അവൻ പറഞ്ഞ പൈസ പേഴ്സിൽ നിന്നും എടുത്തു കൊടുക്കുമ്പോളും അയാളുടെ കണ്ണുകൾ അവന്റെ കണ്ണുകളെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. ആ കണ്ണുകൾ നിറഞ്ഞു നിൽക്കുന്ന പ്രതീക്ഷ അയാൾ നോക്കി കണ്ടു. അവന്റെ തന്റെ ആരുകിലേക്കി ചേർത്ത് നിർത്തി അയാൾ കെട്ടിപ്പുണർന്നു.അവൻ അവിടെ നിന്നും നടന്നു പോകുന്നത് ഇമവെട്ടാതെ നോക്കി ഇരിന്നു.
തൻ ഏതൊക്കെയോ ചിന്തകളിലേക്ക് ആഴുന്നു പോകുന്നതായി അയാൾക്ക് അനുഭവപ്പെട്ടു.
ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന് മൊബൈൽ റിങ് ചെയ്തു അയാൾ സ്വബോധത്തിലേക്കു തിരികെ കൊണ്ടുവന്നു.സ്‌ക്രീനിൽ തെളിഞ്ഞത് അയാൾ അവസാനം വിളിച്ച നമ്പർ ആയിരുന്നു.
അയാൾ ഒരു നിമിഷം പഴക്കാതെ ഫോൺ എടുത്തു.
" അമ്മേ.... ഞാൻ പറഞ്ഞോട്ടെ.. എ..എ എനിക്ക് തിരിച്ചു വരണം... നിങ്ങളെ എല്ലാവരെയും കാണണം.അമ്മേ... എന്തെങ്കിലും പറയമ്മേ. എനിക്കറിയാം അമ്മക്ക് എന്നോട് ദേഷ്യം ഇല്ലന്ന്..
അമ്മേ.... എന്താ അമ്മേ ഒന്നും മിണ്ടാത്തെ. "
അയാളുടെ നിർത്താതെയുള്ള സംസാരത്തിൽ തൊണ്ട വല്ലാതെ
ഇടറുന്നുണ്ടായിരുന്നു.ആ ശബ്ദത്തിൽ വന്ന ഏറ്റ കുറച്ചിലുകൾ അയാളെ കടന്നു പോയവരെ ഒക്കെ ആയാളി ലേക്ക് ശ്രദ്ധ കേന്ദ്രികരിക്കാനുള്ള കാരണം മായി. തന്നെ മറ്റുള്ളവർ നോക്കുന്നത് കണ്ടു അയാൾ പതിയെ ശാന്തനായി.പതിഞ്ഞ സ്വരത്തിൽ അയാൾ വിളിച്ചു
"അമ്മേ...അമ്മേ"
മറുപടി ഒന്നും കിട്ടാത്തതിനാൽ അയാൾ മുന്നേ പറഞ്ഞ കാര്യങ്ങൾ. വീണ്ടും ആവർത്തിച്ചു. ഇത്തവണ അയാൾ വളരെ പതുക്ക ആയിരുന്നു സംസാരിച്ചത്.
"എനിക്കു തിരിച്ചു വരണം അമ്മേ, നിങ്ങളെ എല്ലാവരെയും എനിക്കു കാണണം, എനിക്ക് അച്ഛനോട് മാപ്പു"
"മതി.... നീ ഇനി അധികം സംസാരിക്കണ്ട... ഇവിടെ ഇനി നിനക്കൊരു സ്ഥാനമില്ല... എന്നെ വിളിക്കണ്ട.. എടുക്കില്ല"
പെട്ടന്നായിരുന്നു അപ്പുറത്ത് നിന്നും ശക്തമായി അയാളുടെ സംസ്കാരത്തെ വിലക്കികൊണ്ട് ആ മറുപടി വന്നത്.
"അമ്മേ.... ഞാൻ..."
അയാൾക്ക് പറഞ്ഞു മുഴുമിപ്പിക്കാൻ സാധിക്കുന്നതിനു മുന്നേ ആ കാൾ കട്ട് ആയിട്ടുണ്ടായിരുന്നു.അയാളുടെ കയ്യിൽ നിന്നും ആ മൊബൈൽ തറയിലേക്ക് വീണു.അയാൾ താഴേക്കു തളർന്നിരുന്നു.
"അമ്മ... അമ്മ.... അമ്മ"
അയാൾ അത് ആവർത്തിച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു.കുറെ മാറി പാർക്കിന്റെ ഒരു സൈഡിൽ തന്റെ കീചെയിനുകളും കൊണ്ടു അവൻ ഓരോരുത്തരുടെയും പുറകെ നടന്നു കൊണ്ടേ ഇരുന്നു.
-----------------------------------------------------------------------------------------------------------------------------
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ