വട്ടെഴുത്തുകൾ
മരണം വിലക്കപ്പെട്ട, പ്രതീക്ഷയുടെ തീരത്തിനപ്പുറം, മരണത്തിന്റെ ദ്വീപ് എന്നെ കാത്തിരിപ്പുണ്ടാവുമോ? യുദ്ധം മനസ്സ് സംഘർഷംഭരിതം; ചിന്തകളിൽ, നന്മയും തിന്മയും തുല്യത കാക്കുബോൾ ജയമാർക്ക്? ഇൻഹെയ്ലർ മനുഷ്യരുടെ കയ്യിലേക്കുള്ള ദൂരം.. വിദൂരമല്ലെന്ന്, ഇൻഹയ്ലർ. വിഷപ്പുക തുപ്പുന്ന കുഴലുകൾക്ക് താഴെയിരുന്ന്, ഞാൻ പറഞ്ഞു: “സ്വാഗതം.” കൂട്ടുകച്ചവടം "ചുട്ട കോഴിയെ പറപ്പിക്കും," എന്ന് മന്ത്രവാദി. "വേണ്ട, ഒരു റെസ്റ്റോറന്റ് തുടങ്ങാം," എന്ന് ഞാനും. കച്ചവടത്തിന്റെ ലാഭം — അങ്ങേക്ക്, വയറിനു മോക്ഷം — എനിക്ക്. നക്ഷത്രം മാനത്ത് മിന്നുന്ന ആ നക്ഷത്രം അച്ഛനാണോ, അമ്മെ? കുഞ്ഞിന് സംശയം. അച്ഛൻ മറ്റൊരു കൂരയിൽ ആണെന്ന് പറയാനാവാതെ, അമ്മയുടെ കണ്ണുകൾ നിറഞ്ഞു... കാവൽക്കാരൻ മുട്ടനാടുകളുടെ "കാവൽക്കാരൻ" — ഇനിമുതൽ, ഞാനത്രെ. എത്ര സമർത്ഥമായിട്ടാണ് എന്റെ "പുതുവേഷം", അവരെ കബളിപ്പിച്ചത്... സ്പെഷ്യൽ ചായ ഒരു മിനിറ്റിൽ ആറിപ്പൊകുന്ന, തിളച്ച ചായ ഉണ്ടാക്കാൻ, അമ്മക്കെ കഴിയു... ഒരു വിളി പ്രതീക്ഷിക്കുന്നു. പ്രതീക്ഷ മരിച്ചു, എന്ന് കേൾക്കുന്നു. കല്ലറയാണ് ഭദ്രം. ഒരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടാകുമോ? വേദനസം...