പോസ്റ്റുകള്‍

2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കഥകൾ

  ഓർമ്മയായി തീരുന്ന ബാല്യങ്ങൾ ഒടുവിലായി ഒരു മുത്തം അവൾക്കവർ നൽകിയിരിക്കുമോ?.ബാറിൽ ഇരുന്നു ടീവിയിലെ വാർത്ത കണ്ടുകൊണ്ടിരന്നപ്പോൾ മനസ്സിലൂടെ കടന്നുപോയൊരു ചിന്തയിൽ ഉടക്കി ഞാനിരുന്നു. തന്റെ കുഞ്ഞിനെ ഒരമ്മ പുഴയിൽ എറിഞ്ഞുക്കൊന്നിരിക്കുന്നു! മുന്നിലുള്ള ഡബിൾ ലാർജ് ബാകാർഡി ലെമൺ ഫ്ളേവർ വോഡ്കയിലേക്ക് കുറച്ചു സ്പറൈറ്റ് ഒഴിച്ച് ഒരു സിപ് എടുത്തു. കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി കേരളം ഒരു കൊച്ചു കുഞ്ഞിന്റെ പുറകെ ആയിരുന്നു. 'നാല് വയസ്സ് പ്രായമുള്ള കുഞ്ഞിനെ കാണ്മാനില്ല!.കുഞ്ഞിനെ അവസാനം കണ്ടത് അമ്മയുടെയോപ്പമാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തം'. ഈ വാർത്ത ടീവിയിൽ വന്നതിനു പിന്നാലെ പ്രായബേധമന്യേ ഒട്ടുമിക്ക ആളുകളും തങ്ങളുടെ പല സോഷ്യൽ മീഡിയ അക്കൗണ്ടകളിലൂടെ ആ കുഞ്ഞിന്റെ ഫോട്ടോ ഷെയർ ചെയ്തു കാത്തിരിക്കുകയായിരുന്നു, പക്ഷെ പ്രതീക്ഷകളും വിഫലമാക്കി കൊണ്ടാണ് ഇപ്പോൾ ആ വാർത്ത വന്നിരിക്കുന്നു. "ആ പ്രതീക്ഷകൾ അസ്തമിച്ചു, ആ കുഞ്ഞു മാലാഖ നമ്മളെ വിട്ടുപോയി- രിക്കുന്നു.സ്വന്തം അമ്മ തന്നെ അവളുടെ ജീവനെടുത്തിരിക്കുന്നു". ഉള്ളിൽ വല്ലാത്തൊരു ശൂന്യത എനിക്കനുഭവപ്പെട്ടു.ഗ്ലാസിൽ ബാക്കി- യുള്ള മദ്യം ഒറ്റവലി...